ADVERTISEMENT

ദോഹ∙ ഫിഫ ലോകകപ്പ് 100 ദിന കൗണ്ട് ഡൗൺ പരിപാടികൾക്ക് പ്രധാന ഷോപ്പിങ് മാളുകളിൽ തുടക്കം. 3 ദിവസത്തെ ആഘോഷങ്ങളിൽ പങ്കെടുക്കുന്ന ആരാധകരിൽ നിന്ന് തിരഞ്ഞെടുക്കുന്നവർക്ക് ഉദ്ഘാടന മത്സരം കാണാനുള്ള ടിക്കറ്റ് നേടാം.

 

പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയാണു സംഘാടകർ. ദോഹ ഫെസ്റ്റിവൽ സിറ്റി, പ്ലേസ് വിൻഡോം, മാൾ ഓഫ് ഖത്തർ എന്നിവിടങ്ങളിലാണ് ആഘോഷങ്ങൾ. മാളുകളിൽ നടത്തുന്ന പരിപാടികളിൽ ആരാധകർ ഫുട്‌ബോൾ കഴിവുകൾ പ്രദർശിപ്പിക്കണം, ഓരോ ദിവസവും ഏറ്റവുമധികം സ്‌കോർ നേടുന്നവർക്കാണ് ടിക്കറ്റ് ലഭിക്കുക.

 

ആഘോഷത്തിൽ പങ്കെടുത്ത ചിത്രങ്ങൾ 100 ഡെയ്‌സ് ടു ഗോ എന്ന ഹാഷ്ടാഗിൽ പോസ്റ്റ് ചെയ്യാം. ഫുട്‌ബോൾ ആക്ടിവിറ്റികൾ, പ്രത്യേക സമ്മാനങ്ങൾ, ഇ-ഗെയിമുകൾ, കമ്യൂണിറ്റികളുടെ പരിപാടികൾ, സെലിബ്രിറ്റി താരങ്ങളുടെ സാന്നിധ്യം തുടങ്ങിയവയാണ് സംഘടിപ്പിക്കുന്നത്.

 

ദോഹ ഫെസ്റ്റിവൽ സിറ്റിയിൽ 11 മുതൽ 13 വരെയും മാൾ ഓഫ് ഖത്തറിൽ 12, 13 തീയതികളിലുമാണ് പരിപാടികൾ. പ്ലേസ് വിൻഡോമിലും മാൾ ഓഫ് ഖത്തറിലും ഉച്ചയ്ക്ക് 12.00 മുതൽ രാത്രി 10.00 വരെയും ദോഹ ഫെസ്റ്റിവൽ സിറ്റിയിൽ ഉച്ചയ്ക്ക് 1.00 മുതലുമാണ് ആഘോഷങ്ങൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com