ADVERTISEMENT

ദുബായ് ∙ യുഎഇയിൽ കനത്തമഴയെ തുടർന്നു നിറഞ്ഞ അണക്കെട്ടുകളിലെ അധികവെള്ളം തുറന്നുവിട്ടു. വിവിധ മേഖലകളിൽ അടുത്തയാഴ്ചയും മഴയ്ക്കു സാധ്യതയുള്ളതിനാലാണ് മുൻകരുതൽ.

 

ഇതുമൂലം വാദികളിലും താഴ്‌വാരങ്ങളിലും ജലനിരപ്പ് ഉയരുന്നത് കണക്കിലെടുത്ത് ഈ മേഖലയിലെ താമസക്കാർ ജാഗ്രത പുലർത്തണമെന്ന് ഊർജ-അടിസ്ഥാന സൗകര്യ വികസന മന്ത്രാലയം നിർദേശിച്ചു. വുറായ, ഷൌഖ, ബുറാഖ്, സിഫ്നി, അൽ അജിലി, അസ് വാനി 1, മംദൗ അണക്കെട്ടുകളാണ് തുറന്നത്.

 

ന്യൂനമർദത്തെ തുടർന്ന് കിഴക്കൻ, തെക്കൻ മേഖലകളിൽ 14 മുതൽ 17 വരെ മഴയ്ക്കും ശക്തമായ  കാറ്റിനും സാധ്യതയുണ്ടെന്നു ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. അടുത്തിടെയുണ്ടായ പേമാരിയിൽ ഷാർജ, ഫുജൈറ, റാസൽഖൈമ എമിറേറ്റുകളിൽ വ്യാപക നാശനഷ്ടങ്ങളാണ് ഉണ്ടായത്. 7 ഏഷ്യക്കാരാണ് മരിച്ചത്.

 

ഒമാനിലും മുന്നറിയിപ്പ് 

 

മസ്കത്ത് ∙ അറബിക്കടലിൽ രൂപം കൊള്ളുന്ന ന്യൂനമർദത്തെ തുടർന്ന് ഒമാന്റെ വിവിധ മേഖലകളിൽ മഴയ്ക്കു സാധ്യതയെന്നു ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഈയാഴ്ച മഴ ശക്തമാകില്ലെന്നാണ് ഉപഗ്രഹചിത്രങ്ങളിൽ നിന്നുള്ള സൂചന. സാഹചര്യങ്ങൾ വിലയിരുത്തി വരികയാണെന്നും താമസക്കാർ മുന്നറിയിപ്പുകൾ അവഗണിക്കരുതെന്നും നിർദേശിച്ചു. അടുത്തിടെ പെയ്ത കനത്ത മഴയിൽ വ്യാപക നാശനഷ്ടം സംഭവിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com