ബഹ്റൈനിലെ സ്വിമ്മിങ് പൂളിൽ മലയാളി യുവാവ് മുങ്ങി മരിച്ചു

sidharth-rajeev
സിദ്ധാർഥ് സജീവ്
SHARE

മനാമ ∙ ബഹ്റൈനിലെ സെല്ലാഖിൽ സ്വിമ്മിങ് പൂളിൽ യുവാവു മുങ്ങി മരിച്ചു. പയ്യോളി മൂന്നുകുണ്ടൻചാലിൽ എം.സി.സജീവന്റെ മകൻ 

സിദ്ധാർഥ് സജീവ് (28) ആണു മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെയാണു സംഭവം. സുഹൃത്തിന്റെ മകളുടെ ജന്മദിനാഘോഷത്തിനിടെ വില്ലയിലെ സ്വിമ്മിങ് പൂളിൽ കാൽവഴുതി വീണെന്നാണു വിവരം.

വീഴുന്ന സമയത്ത് അടുത്താരും ഉണ്ടായിരുന്നില്ല. സിദ്ധാർഥിനെ കാണാതായതിനെ തുടർന്നുള്ള അന്വേഷണത്തിലാണു സ്വിമ്മിങ് പൂളിൽ വീണ നിലയിൽ കണ്ടത്. 

സ്വകാര്യ കമ്പനിയിൽ ഡെലിവറി മാനാണ്. സംസ്കാരം ഇന്ന്. മാതാവ്: ഷെർലി. ഭാര്യ: മമത. മകൾ: ഋദ്ധിജാൻ. സഹോദരി: യദുനന്ദന.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നല്ലതു ചെയ്യുന്നവരെല്ലാം ദൈവമാണ് | Nikhil Siddhartha | Anupama Parameswaran Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}