അജ്ഞാത വിദേശ സ്ഥാപനങ്ങൾക്ക് സംഭാവന; മുന്നറിയിപ്പുമായി സൗദി

saudi-city
SHARE

റിയാദ് ∙ അജ്ഞാത വിദേശ സ്ഥാപനങ്ങൾക്ക് സംഭാവന നൽകുന്നതിനെതിരെ സൗദി പ്രസിഡൻസി ഓഫ് സ്റ്റേറ്റ് സെക്യൂരിറ്റി (പിഎസ്എസ്) പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഇത് തീവ്രവാദ പിന്തുണയുടെയും സാമ്പത്തിക സഹായത്തിന്റെയും ഉറവിടമായിരിക്കാമെന്ന് മുന്നറിയിപ്പിൽ പറയുന്നു.  

സൗദി അറേബ്യയിൽ നിലവിലുള്ള ചട്ടങ്ങൾ അനുസരിച്ച് അജ്ഞാത വിദേശ സ്ഥാപനങ്ങൾക്ക് സംഭാവന നൽകുന്നത് ആ വ്യക്തിയുടെ ഉത്തരവാദിത്തമായിരിക്കുമെന്നും പിഎസ്എസ് പറഞ്ഞു. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടാതിരിക്കാൻ എല്ലാവരെയും ബോധവൽക്കരിക്കുന്ന വിഡിയോ പുറത്തുവിടുകയും ചെയ്തു.

സൗദി അറേബ്യക്ക് പുറത്ത് സഹായം എത്തിക്കാൻ അധികാരമുള്ള ഏക സ്ഥാപനം കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്ററാണ്. വിദേശത്ത് സംഭാവന നൽകാൻ ആഗ്രഹിക്കുന്ന എല്ലാ ആളുകളോടും കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്റർ (കെഎസ്‌റിലീഫ്) വഴി സംഭാവന നൽകാനും ആഹ്വാനം ചെയ്തു.

English Summary : PSS warns public against donating to unknown foreign entities

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തിയേറ്ററിൽ പോയി പൈസ കൊടുത്ത് കാണുമ്പോൾ എനിക്ക് ഇഷ്ടമാകുമോ എന്ന് നോക്കാറുണ്ട് | Balu Varghese Speaks

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA