ADVERTISEMENT

ജിസാൻ ∙ കനത്ത മഴയിൽ സൗദിയിലെ ജിസാൻ മേഖലയിൽ വാഹനങ്ങൾക്കും വസ്തുക്കൾക്കും വൻ നാശനഷ്ടം. ഒഹുദ് അൽ മസർഹ ഗവർണറേറ്റിലാണ് വ്യാപക നാശമുണ്ടായത്. ഗവർണർ അബ്ദുല്ല അൽ റാത്തി, ജിസാൻ മേഖലയിലെ സിവിൽ ഡിഫൻസ് ഡയറക്ടർ മേജർ ജനറൽ അബ്ദുല്ല അൽ ഷെഹ്‌രി നിരവധി ഗവർണറേറ്റ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലം സന്ദർശിച്ച് നാശനഷ്ടങ്ങൾ വിലയിരുത്തി.

ഗവർണറേറ്റിലെ എല്ലാ ഉദ്യോഗസ്ഥരോടും അധികാരികളോടും ആവശ്യമായ നടപടികൾ കൈക്കൊള്ളാനും പൗരന്മാർക്ക് സേവനങ്ങൾ നൽകാനും അൽ റൈതി നിർദ്ദേശിച്ചു. സിവിൽ ഡിഫൻസ് നടത്തിയ രക്ഷാപ്രവർത്തനത്തെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com