ADVERTISEMENT

 

dubai-car

ദുബായ്∙ ഈ വർഷം ആദ്യ പകുതിയിൽ ദുബായിലെ പൊതുഗതാഗത സംവിധാനത്തിലൂടെ 304 ദശലക്ഷത്തിലേറെ യാത്രകൾ നടത്തിയതായി ആർടിഎ അറിയിച്ചു.  304.6 ദശലക്ഷം പേർ ടാക്സികൾ, മെട്രോ, ട്രാമുകൾ, ബസുകൾ, അബ്രകൾ, ഫെറികൾ, വാട്ടർ ടാക്‌സികൾ, വാട്ടർ ബസുകൾ, ബസ് ഓൺ ഡിമാൻഡ് സേവനങ്ങൾ, സ്മാർട്ട് കാർ വാടകയ്ക്ക് നൽകുന്ന പദ്ധതികൾ എന്നിവ ഉപയോഗിച്ചു.  

dubai-public-transport

കഴിഞ്ഞ വർഷം ആദ്യ പകുതിയിൽ 202 ദശലക്ഷം യാത്രകളാണ് നടത്തിയത്. കഴിഞ്ഞ വർഷത്തെ 1.1 ദശലക്ഷത്തെ അപേക്ഷിച്ച് ഈ വർഷത്തെ പ്രതിദിന ശരാശരി ഏകദേശം 1.68 ദശലക്ഷം റൈഡുകൾക്കു തുല്യമാണ്.  പൊതുഗതാഗതം, പങ്കിട്ടുള്ള ഗതാഗതം, ടാക്‌സികൾ എന്നിവ ഉപയോഗിക്കുന്ന യാത്രക്കാരുടെ എണ്ണത്തിൽ ദുബായ് മെട്രോയും ടാക്‌സികളുമാണ് ഏറ്റവുമധികം പങ്ക് വഹിക്കുന്നത്, ദുബായ് മെട്രോയ്‌ക്ക് 36 ശതമാനവും ടാക്സികൾക്ക് 29 ശതമാനവും പൊതു ബസുകൾ 26 ശതമാനവും യാത്രകളുണ്ടായതായി ആർടിഎ ചെയർമാൻ മത്തർ അൽ തായർ പറഞ്ഞു.

 

മാർച്ച് പൊതുഗതാഗത്തിന് ഏറ്റവും തിരക്കേറിയ മാസമായിരുന്നു–62 ദശലക്ഷം യാത്രകൾ. ദുബായ് എക്‌സ്‌പോ 2020-ന്റെ അവസാന ആഴ്‌ചകൾ ഏറെ ഗുണം ചെയ്തു. മറ്റു മാസങ്ങളിൽ ശരാശരി 46-49 ദശലക്ഷം യാത്രകളാണ് നടന്നത്. കോവിഡ്-19 ന് മുൻപുള്ള 2019 ലെ അതേ കാലയളവുമായി താരതമ്യപ്പെടുത്തുമ്പോൾ 2022 ന്റെ ആദ്യ പകുതിയിൽ യാത്രക്കാരുടെ നിരക്കിൽ 3 ശതമാനം വളർച്ചയുണ്ടായി. പൊതുഗതാഗത മാർഗങ്ങളുടെ വർധിച്ചുവരുന്ന ആവശ്യകതയുടെയും ദുബായിലെ സാമ്പത്തിക പ്രവർത്തനങ്ങളുടെ പുനരുജ്ജീവനത്തിന്റെയും പ്രധാന സൂചകമാണിതെന്ന് അൽ തായർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com