ADVERTISEMENT

ദുബായ് ∙ രണ്ടു വൃക്കകളും തകരാറിലായ പ്രവാസി മലയാളി യുവാവ് ചികിത്സാ സഹായം തേടുന്നു. ഒമാനില്‍ ജോലി ചെയ്തിരുന്ന മലപ്പുറം ആലംകോട് നെല്ലിശ്ശേരി മേലേപ്പുരയ്ക്കൽ പരേതനായ ശശിധരന്റെ മകൻ എം. എസ്. സജീഷാ(32)ണ് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കും തുടർ ചികിത്സയ്ക്കും വേണ്ടി സഹായത്തിനായി അഭ്യർഥിക്കുന്നത്.

വയോധികയായ അമ്മ, ഭാര്യ, ഒരു മാസം പ്രായമുള്ള മകൾ എന്നിവരുടെ ഏക ആശ്രയമായ സജീഷ് ഒമാനിലായിരുന്നു ജോലി ചെയ്തിരുന്നത്. ആറു മാസം മുൻപ് യുവാവിന് വൃക്ക രോഗം പിടിപ്പെട്ടു. തുടർന്ന് നാട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു.

കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിലായിരുന്നു ചികിത്സ തേടിയത്. വൃക്ക മാറ്റിവയ്ക്കുകയല്ലാതെ വേറെ ചികിത്സയില്ലെന്ന് ഡോക്ടർമാർ വിധിയെഴുതി. ശസ്ത്രക്രിയയ്ക്കും അനുബന്ധ ചികിത്സയ്ക്കുമായി ആകെ ഏകദേശം 25 ലക്ഷം രൂപയാണ് ആവശ്യം. ആഴ്ചയിൽ മൂന്ന് വട്ടം ഡയാലിസിസ് നടത്തിയാണ് ഇപ്പോൾ ജീവൻ നിലനിർത്തുന്നത്. ഒരു പ്രാവശ്യം ഡയാലിസിസ് ചെയ്യുന്നതിന് 5,000 രൂപയാണ് ചെലവ്. മരുന്നിന് 4,000 രൂപയും ആവശ്യമായി വരുന്നു.

sajeesh-kidney-failure1

സജീഷിന്റെ ഏക വരുമാനത്തിലായിരുന്നു കുടുംബത്തിന്റെ നിത്യച്ചെലവ് നടന്നിരുന്നത്. ഇൗ യുവാവ് ജോലി ചെയ്യാൻ പോലും സാധിക്കാതെ നാട്ടിലെത്തിയതോടെ കുടുംബം പട്ടിണിയിലുമാണ്. വൃക്ക മാറ്റിവയ്ക്കൽ യാഥാർഥ്യമാക്കുന്നതിന് നാട്ടുകാർ ചേർന്ന് സജീഷിന് ചികിത്സാ സമിതി രൂപീകരിച്ചിട്ടുണ്ട്. മനസ്സിൽ കാരുണ്യം വറ്റിയിട്ടില്ലാത്ത പ്രവാസികളിലാണ് സജീഷിന്റെയും കുടുംബത്തിന്റെയും പ്രതീക്ഷ. സജീഷിന് സഹായമെത്തിക്കാനുള്ള മാതാവ് ജയയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ട് വിവരങ്ങൾ:

NAME: JAYA C.

BANK: SOUTH INDIAN BANK

BANK ACCOUNT NO.: 0391053000004497

IFSC : SIBL0000391.

BRANCH: EDAPPAL BRANCH

MOBILE NO. +919567822568.

English Summary: Financial Help for Treatment of Kidney Failure

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com