ADVERTISEMENT

ദോഹ ∙ ഇന്ത്യയുടെ തനത് ഉല്‍പന്നങ്ങളുടെ പ്രത്യേക വിപണി ഒരുക്കി ഖത്തറിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ 'ഇന്ത്യ ഉത്സവ്-2022'ന് തുടക്കമായി. ഇന്ത്യയുടെ 75-ാമത് സ്വാതന്ത്ര്യ വാര്‍ഷികാഘോഷമായ ‘ആസാദി കാ അമൃത് മഹോത്സ’വിന്റെ ഭാഗമായാണ് ലുലു ഗ്രൂപ്പിന്റെ ശാഖകളില്‍ ഇന്ത്യ ഉത്സവിന് തുടക്കമായത്. 

india-utsav-2022-lulu-qatar

 

india-utsav-2022-lulu-qatar1

സ്വാതന്ത്ര്യ ദിനത്തില്‍ ഏയ്ന്‍ ഖാലിദിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഇന്ത്യന്‍ സ്ഥാനപതി ഡോ.ദീപക് മിത്തല്‍ ആണ് ഇന്ത്യ ഉത്സവ് ഉദ്ഘാടനം ചെയ്തത്. ഖത്തര്‍ ചേംബര്‍ പ്രഥമ വൈസ് ചെയര്‍മാന്‍ മുഹമ്മദ് ബിന്‍ അഹമ്മദ് തവാര്‍ അല്‍ ഖുവാരി, ലുലു ഗ്രൂപ്പ് ഡയറക്ടര്‍ ഡോ.മുഹമ്മദ് അല്‍താഫ്, ഖത്തര്‍ റോയല്‍ ഫാമിലി അംഗങ്ങള്‍, മന്ത്രാലയം പ്രതിനിധികള്‍, ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ തുടങ്ങി നിരവധി പേര്‍ ഉദ്ഘാടനത്തില്‍ പങ്കെടുത്തു. 

 

ഇന്ത്യ ഉത്സവിന്റെ വിപണിയില്‍ വിവിധ വിഭാഗങ്ങളിലായി ഇന്ത്യയുടെ 3,500 ലധികം ഉല്‍പന്നങ്ങളാണുള്ളത്. പഴം, പച്ചക്കറി, ഇറച്ചി, ഭക്ഷ്യ വിഭവങ്ങള്‍, ഗ്രോസറികള്‍, തനത് രുചികള്‍ മുതല്‍ വസ്ത്ര വിപണിയില്‍ സാരി, ചുരിദാര്‍ തുടങ്ങി  വൈവിധ്യമായ ഉല്‍പന്നങ്ങളാണുള്ളത്. ഇന്ത്യന്‍ കൈത്തറി, കരകൗശല ഉല്‍പന്നങ്ങള്‍, കശ്മീരിന്റെ തനത് ഉല്‍പന്നങ്ങള്‍ എന്നിവയുമുണ്ട്. ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി സാംസ്‌കാരിക പരിപാടികളും മത്സരങ്ങളും വിവിധ ലുലു ശാഖകളില്‍ നടക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com