ADVERTISEMENT

ദുബായ് ∙ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന് ഫിഫ ഏർപ്പെടുത്തിയ വിലക്ക് കേരള ബ്ലാസ്റ്റേഴ്സിന്‍റെ പ്രീ സീസണ്‍ മൽസരങ്ങൾക്ക് തിരിച്ചടിയായേക്കും. സന്നാഹമൽസരങ്ങൾക്കായ് ഇന്ന് (ബുധൻ) ഉച്ചയോടെയാണ് ടീം ദുബായിലെത്തിയത്.  ടീമിന് ദുബായ് വിമാനത്താവളത്തിൽ സംഘടാകരും ആരാധകരും ചേർന്ന് വൻ സ്വീകരണം നൽകി.  

 

എന്നാൽ അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷനെ വിലക്കിയ ഫിഫയുടെ നടപടി ബ്ലാസ്റ്റേഴ്സിന്‍റെ സന്നാഹ മൽസരങ്ങളെ അനിശ്ചിതത്വത്തിൽ ആക്കിയിരിക്കുകയാണ്. വിലക്ക് തീരുംവരെ ഇന്ത്യയുമായി എല്ലാ ബന്ധങ്ങളും അവസാനപ്പിക്കണമെന്നാണ് മറ്റ് അംഗ രാജ്യങ്ങൾക്ക് ഫിഫ നൽകിയിരിക്കുന്ന നിർദേശം. ബ്ലാസ്റ്റേഴ്സുമായി സന്നാഹമൽസരം കളിക്കുന്ന മൂന്ന് ടീമുകൾക്കും ഫിഫയുടെ അംഗീകാരമുണ്ട്. 20ന് നിശ്ചിയിരുന്ന ആദ്യ മൽസരത്തിലെ എതിരാളികളായ അൽ നാസർ എഫ് സിക്ക് കളി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഫിഫയുടെ കത്ത് ലഭിച്ചുകഴിഞ്ഞു. 25, 28 തീയതികളാണ് മറ്റ് മൽസരങ്ങൾ നിശ്ചിയിരുന്നത്. ദിബ്ബ എഫ് സിയും  ഹത്ത ക്ലബുമായിരുന്നു  എതിരാളികൾ. 

 

പ്രശ്നം പരിഹരിക്കാൻ യുഎഇ ഫുട്ബോൾ അസോസിയേഷൻ, ഫിഫയുമായി ചർച്ച നടത്തുമെന്നാണ് ഇപ്പോൾ അറിയുന്നത്. ചർച്ച പരാജയപ്പെട്ടാൽ സന്നാഹമൽസരങ്ങൾ മുടങ്ങും. ഇന്നലെയാണ് കെടുകാര്യസ്ഥതയുടെ പേരിൽ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനെ ഫിഫ വിലക്കിയത്.  ഇവാൻ വുകൊമനോവിച്ചിന്‍റെ പരിശീലനത്തിൽ വലിയ ആത്മവിശ്വാസത്തിൽ സന്നാഹമൽസരത്തിന് എത്തിയ ടീമിന് ഫിഫയുടെ വിലക്ക്  പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com