സൈക്കിളിൽ കാറിടിച്ച ശേഷം നിർത്താതെ പോയി; ഏഷ്യൻ വംശജൻ മരിച്ചു, യുവാവ് അറസ്റ്റിൽ

accident-car
അപകടമുണ്ടാക്കിയ കാർ
SHARE

റാസൽഖൈമ∙ ഏഷ്യക്കാരന്റെ സൈക്കിളിൽ കാറിടിച്ച ശേഷം നിർത്താതെ പോയ ഡ്രൈവറെ റാസൽഖൈമ പൊലീസ് അറസ്റ്റ് ചെയ്തു. 29 കാരനായ അറബ് യുവാവാണ് അറസ്റ്റിലായത്. അപകടത്തിൽ ഏഷ്യക്കാരൻ മരിച്ചിരുന്നു. 

സംഭവത്തെക്കുറിച്ചു വിവരം ലഭിച്ചയുടൻ സിഐഡി വിഭാഗത്തിൽ നിന്നുള്ള ഒരു സംഘം. വാഹനമോടിച്ചയാളെയും വാഹനത്തെയും കണ്ടെത്താൻ അയക്കുകയായിരുന്നുവെന്ന് റാസൽഖൈമ പൊലീസിന്റെ ട്രാഫിക് ആൻഡ് പട്രോൾസ് വകുപ്പിലെ ഇൻവെസ്റ്റിഗേഷൻസ് ആൻഡ് കമന്ററി വിഭാഗം ഡയറക്ടർ ക്യാപ്റ്റൻ അബ്ദുൽ റഹ്മാൻ അഹമ്മദ് അൽ ഷെഹി പറഞ്ഞു. 

തെരുവുകളിലെ സുരക്ഷാ നിരീക്ഷണ ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ സംഘം പരിശോധിച്ചു. വിഡിയോ ക്ലിപ്പിലൂടെയാണു പ്രതിയെയും വാഹനത്തെയും തിരിച്ചറിഞ്ഞത്. വാഹനം വൈകാതെ കണ്ടെത്തി ഡ്രൈവറെ അറസ്റ്റ് ചെയ്തു. മരിച്ചയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}