ADVERTISEMENT

ദോഹ ∙ഫിഫ ലോകകപ്പിൽ കാണികൾക്ക് സഞ്ചരിക്കാനുള്ള 1,300 ബസുകളുടെ ടെസ്റ്റ് ഡ്രൈവ് ഇന്ന്.

1,300 ബസുകൾ 9 റൂട്ടുകളിലായി ഇന്ന് മുഴുവനും ടെസ്റ്റ് ഡ്രൈവ് നടത്തുമെന്ന് പൊതുഗതാഗത കമ്പനിയായ മൗസലാത്ത് (കർവ) അറിയിച്ചു. ഡൗൺടൗൺ ദോഹയിൽ നിന്ന് അൽ ജനൗബ്, അൽ ബെയ്ത് സ്‌റ്റേഡിയങ്ങളുമായി ബന്ധിപ്പിച്ചാണ് ഡ്രൈവ്. അത്യാധുനിക സാങ്കേതിക വിദ്യയിലുള്ള, സുഖയാത്രയൊരുക്കുന്ന പരിസ്ഥിതി സൗഹൃദ ബസുകളാണിത്.   കഴിഞ്ഞ വർഷം നടന്ന ഫിഫ അറബ് കപ്പിൽ ഒരു ബാച്ച് ഇലക്ട്രിക് ബസുകൾ പരീക്ഷണ സർവീസ് നടത്തിയിരുന്നു. റൂട്ട് 76 ഇ-ബസുകൾക്ക് മാത്രമായുള്ള സർവീസും ഈ വർഷം ആരംഭിച്ചു. 

2022നകം രാജ്യത്തെ പൊതുഗതാഗത ബസുകൾ 25 ശതമാനവും 2030നകം മുഴുവനായും ഇ-ബസുകളാക്കി മാറ്റുകയാണ് ലക്ഷ്യം.

 ഇ-ബസുകൾക്ക് ചാർജിങ് സൗകര്യങ്ങളോടു കൂടിയ 8 പുതിയ ബസ് സ്റ്റേഷനുകളിൽ ഭൂരിഭാഗവും പ്രവർത്തനം തുടങ്ങി.

English Summary : Mowasalat to test-drive over 1,300 World Cup buses today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com