ADVERTISEMENT

ദുബായ്∙ ദുബായിലെ പാക്കിസ്ഥാനി ഇൻഫ്ലുൻസറും മോഡലുമായ റൊമാൻ ഖാൻ, അദ്ദേഹത്തിന്റെ സുഹൃത്തും ദുബായിൽ പ്രവാസിയുമായ പാക്കിസ്ഥാൻ സ്വദേശി ആബിദുല്ല അബു ഹനീഫ എന്നിവർ മലയാള സിനിമയിലേക്ക്. 

abidulla-abu

കായംകുളം കൊച്ചുണ്ണിക്കു ശേഷം നിവിൻ പോളിയെ കേന്ദ്രകഥാപാത്രമാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന 'സാറ്റർ ഡേ നൈറ്റ്' എന്ന ചിത്രത്തിലൂടെയാണ് ഇരുവരും മലയാള സിനിമയിലെത്തുന്നത്. അപ്രധാനമല്ലാത്ത കഥാപാത്രത്തെയാണു റൊമാൻ അവതരിപ്പിച്ചതെങ്കിലും കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

ഏറെക്കാലമായി യുഎഇയിലുള്ള റൊമാൻ ടിക്ക് ടോക്കിൽ 20 ലക്ഷത്തിലേറെ ഫോളോവേഴ്‌സുള്ള താരമാണ്. സിനിമയുടെ യുഎഇ ഷെഡ്യൂളിലാണു റൊമാനും ആബിദുല്ല അബു ഹനീഫയും അഭിനയിച്ചത്. സിനിമയുടെ പ്രചാരണാർഥം അടുത്ത മാസം കേരളത്തിൽ എത്താനുള്ള ആവേശത്തിലാണ്, ഇന്ത്യൻ സിനിമയുടെ കടുത്ത ആരാധകനായ റൊമാൻ ഖാൻ.

അജിത് വിനായക ഫിലിംസിന്റെ ബാനറിൽ, വിനായക അജിത് നിർമിക്കുന്ന ഈ സിനിമയിൽ നിവിൻ പോളിക്കൊപ്പം സൈജു കുറുപ്പ് ,അജു വർഗീസ്, സിജുവിൽസൻ, സാനിയ ഇയ്യപ്പൻ, മാളവിക ശ്രീനാഥ്‌, ഗ്രേസ് ആന്റണി എന്നിവരാണു മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌. പുത്തൻ തലമുറയിലെ യുവാക്കളുടെ സൗഹൃദത്തിന്റെ കഥപറയുന്ന ഒരു ആഘോഷചിത്രമായിരിക്കും‌ം 'സാറ്റർ ഡേ നൈറ്റ്‌' എന്നു കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഫസ്റ്റ് ലുക്ക് പോസ്റ്ററിലൂടെ വ്യക്തമാക്കുന്നത്.

പൂജാ റിലീസായി സെപ്റ്റംബർ അവസാനവാരം പുറത്തിറങ്ങുന്ന ഈ ബിഗ്‌ ബജറ്റ്‌ കോമഡി എന്റർടൈനർ ബാംഗ്ലൂർ, മൈസൂർ, യുഎഇയിലെ ഫുജൈറ എന്നിവിടങ്ങളിലായാണ്‌ ചിത്രീകരിച്ചിരിക്കുന്നത്‌. ചിത്രത്തിന്റെ പോസ്റ്റ്‌ പ്രൊഡക്‌ഷൻ വർക്കുകൾ പുരോഗമിക്കുന്നു. നവീൻ ഭാസ്‌ക്കറാണു ചിത്രത്തിന്റെ തിരക്കഥ. ഛായാഗ്രഹണം: അസ്‌ലം പുരയിൽ, ചിത്രസംയോജനം: ടി ശിവനടേശ്വരൻ, സംഗീതം: ജേക്ക്സ്‌ ബിജോയ്, ‌പ്രൊഡക്ഷൻ ഡിസൈനർ: അനീഷ് നാടോടി, മെയ്ക്കപ്പ്‌: സജി കൊരട്ടി,‌ കോസ്റ്റ്യൂം ഡിസൈനർ: സുജിത്ത് സുധാകരൻ, ആക്ഷൻ ഡിറക്ടേഴ്സ്‌: അലൻ അമിൻ, മാഫിയാ ശശി, കൊറിയോഗ്രാഫർ: വിഷ്ണു ദേവ, പ്രൊഡക്ഷൻ കൺട്രോളർ: നോബിൾ ജേക്കബ്, ആർട്ട് ഡയറക്ടർ: ആൽവിൻ അഗസ്റ്റിൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com