ADVERTISEMENT

 

velluvilikal

ഷാർജ∙ 'വെല്ലുവിളികളും പരിഹാരങ്ങളും' എന്ന പ്രമേയത്തിലുള്ള പതിനൊന്നാമത് രാജ്യാന്തര ഗവ.കമ്യൂണിക്കേഷൻ ഫോറം(െഎജിസിഎഫ്) സെപ്റ്റംബർ 28, 29 തീയതികളിൽ ഷാർജ എക്സ്പോ സെന്ററിൽ നടക്കും. യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിലാണ് പരിപാടി.

 

ഷാർജ ഗവ.മീഡിയാ ബ്യൂറോയുടെ കീഴിലുള്ള രാജ്യാന്തര ഗവ.കമ്യൂണിക്കേഷൻ സെന്റർ സംഘടിപ്പിക്കുന്ന പരിപാടിയിൽ മേഖലയിലെ സുപ്രധാന വിഷയങ്ങൾ ചർച്ച ചെയ്യും. മുതിർന്ന ഗവ. ഉദ്യോഗസ്ഥർ, ചിന്തകർ, നേതാക്കൾ തുടങ്ങിയവർ നേതൃത്വം നൽകും. കൂടാതെ, സാമൂഹിക–സാമ്പത്തിക മേഖലകൾ, സമൂഹത്തിലെ പുതിയ പ്രവണതകൾ തുടങ്ങിയ വിഷയങ്ങളും ചർച്ചയ്ക്കു വിധേയമാകും. മുൻ വർഷങ്ങളിൽ ഇന്ത്യയിൽ നിന്നടക്കം ചിന്തകരും നേതാക്കളും സമ്മേളനത്തിൽ പങ്കെടുത്തിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com