ADVERTISEMENT

റിയാദ് ∙ സൗദിയുടെ ചരിത്രത്തിൽ ആദ്യമായി മത്സ്യബന്ധന തൊഴിൽ പരിശീലിക്കുന്നതിന് 60 സൗദി യുവതികൾ യോഗ്യത നേടിയതായി സൗദി നാഷനൽ ഫിഷറീസ് ഡെവലപ്‌മെന്റ് പ്രോഗ്രാമിന്റെ ഡെപ്യൂട്ടി സിഇഒ മൂസ അൽ കിനാനി പറഞ്ഞു. മത്സ്യ ഉൽപന്നങ്ങളുടെ വിൽപനയിലും വിപണനത്തിലും ഈ മേഖലയിലെ വിദഗ്ധർ പരിശീലനം നൽകും.

കൂടുതൽ തദ്ദേശിയരെ മത്സ്യബന്ധന തൊഴിലിൽ പരിശീലിപ്പിക്കാനും യോഗ്യത നേടിക്കൊടുക്കാനും ഈ പദ്ധതി ലക്ഷ്യമിടുന്നു. കൂടാതെ മന്ത്രാലയത്തിന് ഒ‌ട്ടേറെ തന്ത്രപരമായ പദ്ധതികളുണ്ട്. ഇത് നിരവധി സാങ്കേതിക, കരകൗശല മേഖലകളിൽ യുവാക്കൾക്കും യുവതികൾക്കും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് സഹായിക്കുന്നു. തേനീച്ച വളർത്തൽ, മത്സ്യബന്ധനം, കന്നുകാലി വളർത്തൽ, കൃഷി എന്നിവയ്‌ക്ക് പുറമേ നിരവധി തൊഴിലുകൾ പ്രാദേശികവൽക്കരിക്കുന്നതിനും യുവാക്കളെയും യുവതികളെയും പുനരധിവസിപ്പിക്കുന്നതിനും  പദ്ധതികളുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

English Summary : Sixty young Saudi women join fishery training for first time

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com