ADVERTISEMENT

അബുദാബി ∙ എൻജിൻ ഓഫാക്കിയില്ലെങ്കിലും വാഹനങ്ങളിൽ കുട്ടികളെ ഒറ്റയ്ക്കിരുത്തി പോകുന്നവർക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന് അബുദാബി പൊലീസ്. 5000 ദിർഹമാണ് പിഴ.

 

കുട്ടികൾക്ക് സംരക്ഷണം നൽകുന്ന ‘വദീമ’ നിയമപ്രകാരമാകും ശിക്ഷയെന്ന് ക്യാപ്റ്റൻ മുഹമ്മദ് ഹമദ് പറഞ്ഞു. ചൂടുകാലത്തും മറ്റും കുട്ടികളെ വാഹനങ്ങളിൽ തനിച്ചാക്കുന്നത് തടയാനായി പൊലീസ് ബോധവൽക്കരണം നടത്തിയിരുന്നു. കുഞ്ഞിനെ വാഹനത്തിലാക്കി പോയ  പിതാവ് ഓഫിസ് തിരക്കിലായതോടെ കുട്ടി ശ്വാസംമുട്ടി മരിച്ച സംഭവം പാഠമാണെന്ന് തലസ്ഥാന പൊലീസ് പട്രോളിങ് മേധാവി ക്യാപ്റ്റൻ മുഹമ്മദ് ഹമദ് അൽ അയ്സാഇ പറഞ്ഞു.

 

കൂടാതെ, 10 വയസ്സ് തികയാത്ത കുട്ടികളെ മുന്നിലിരുത്തിയാൽ 400 ദിർഹം പിഴയീടാക്കും. ഒപ്പം 4 ബ്ലാക്ക് മാർക്ക് ലൈസൻസിൽ പതിക്കും. ഇത്തരം വാഹനങ്ങൾ പിടിച്ചെടുത്താൽ, അവ വിട്ടുകിട്ടാനായി 5000 ദിർഹം നൽകണം. 4 വയസ്സായില്ലെങ്കിൽ ചൈൽഡ് സീറ്റും നിർബന്ധമാണ്. ലംഘിച്ചാൽ 400 ദിർഹമാണ് പിഴ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com