ADVERTISEMENT

ദോഹ∙ ഫിഫ ലോകകപ്പിന്റെ പശ്ചാത്തലത്തിൽ ഖത്തറിൽ കുതിച്ചുയരുന്ന കെട്ടിട വാടക നിരക്ക് താൽക്കാലികമായിരിക്കുമെന്ന് റിപ്പോർട്ട്. 2015 ന് ശേഷം ആദ്യമായാണ് രാജ്യത്ത് വാടകനിരക്ക് ഇത്രയധികം ഉയരുന്നത്.ആവശ്യക്കാർ കൂടിയതോടെ നിരക്കും കുത്തനെ ഉയരുകയാണ്.

 

വിപണി അധിഷ്ഠിത  പ്രവർത്തനങ്ങളും വർധിച്ചു. പാർപ്പിട റിയൽ എസ്‌റ്റേറ്റ് മേഖലയിലും നിരക്ക് കൂടുകയാണ്. വാടക പണപ്പെരുപ്പം പ്രയോജനപ്പെടുത്താനും അടുത്ത വർഷം ഡിമാൻഡ് കുറയുന്നതിന്റെ ആഘാതം കുറയ്ക്കാനും പാർപ്പിട യൂണിറ്റുകൾക്ക് കെട്ടിട ഉടമകൾ 2 വർഷത്തെ കരാർ ആവശ്യപ്പെടാനുള്ള സാധ്യത കൂടുതലാണെന്നും റിപ്പോർട്ടിൽ പറയുന്നു.

 

സമീപ വർഷങ്ങളിലായി രാജ്യത്ത് റിയൽ എസ്റ്റേറ്റ് വിപണിയാണ് ഏറ്റവും കൂടുതൽ ആധിപത്യം പുലർത്തുന്നത്.  2010നും 2022നും ഇടയിൽ അപ്പാർട്‌മെന്റുകൾ, ഹോട്ടലുകൾ, വില്ലകൾ, റീട്ടെയ്ൽ മാളുകൾ, ഓഫിസ് കെട്ടിടങ്ങൾ എന്നിവയുടെ എണ്ണവും വർധിച്ചിട്ടുണ്ട്.

 

ലോകകപ്പ് അടുത്തതിനാൽ വൈകാതെ ഖത്തറിലെ നിർമാണ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുമെന്നതിനാൽ പുതുതായി പ്രഖ്യാപിച്ച  പദ്ധതികളിൽ കാലതാമസം ഉണ്ടാകാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com