വിസിറ്റിങ് കാർഡ് വിതറും, എത്തിയാൽ മാനഹാനിയും ധനനഷ്ടവും; മുന്നറിയിപ്പുമായി പൊലീസ്

fake-massage-card
കാറിന്റെ ഗ്ലാസുകൾക്കിടയിൽ വിസിറ്റിങ് കാർഡുകൾ തിരുകിയ നിലയിൽ (ഫയൽ ചിത്രം).
SHARE

ദുബായ്∙ ലൈസൻസ് ഇല്ലാത്ത മസാജ് പാർലറുകൾ നടത്തുന്നവരും അവിടം സന്ദർശിക്കുന്നവരും ഒരു പോലെ കുറ്റക്കാരാണെന്നു ദുബായ് പൊലീസ് അറിയിച്ചു. രണ്ടു കൂട്ടർക്കും ജയിൽ ശിക്ഷ ലഭിക്കും. ലൈസൻസ് ഉള്ള മസാജ് പാർലറുകൾ മാത്രമേ സന്ദർശിക്കാവു എന്നും ജനങ്ങൾക്ക് നിർദേശം നൽകി. വിനോദ സഞ്ചാരികളെയും പ്രവാസികളെയും പറ്റിക്കാൻ വ്യാജ സ്പാകളുടെ നമ്പരുകളുമായി തട്ടിപ്പുകാർ വ്യാപകമാണ്. ഇതോടെയാണ് അനധികൃത മസാജ് പാർലറുകൾക്കെതിരെ ദുബായ് പൊലീസ് നടപടി കടുപ്പിച്ചത്.

വിസിറ്റിങ് കാർഡ് ‘ബിസിനസ്’

വഴിയിൽ വിസിറ്റിങ് കാർഡ് വിതറിയും കാറിന്റെ ഗ്ലാസുകൾക്കിടയിൽ വിസിറ്റിങ് കാർഡുകൾ തിരുകിയുമാണ് ഇടപാടുകാരെ ഏജന്റുമാർ കുടുക്കുന്നത്. ഇത്തരക്കാരുടെ നമ്പരുകളിൽ വിളിച്ച് പാർലറുകൾ തേടി പോയാൽ ധനനഷ്ടവും മാനഹാനിയുമായിരിക്കും ഫലം. കയ്യിലെ പണവും നഷ്ടപ്പെട്ടു ഏജന്റുമാരുടെ പീഡനത്തിന് ഇരയാകുന്നവരിൽ മലയാളികൾ ഉൾപ്പടെയുണ്ട്. പണം അപഹരിക്കുന്നതിനൊപ്പം ശാരീരികമായി ഉപദ്രവവും ഏൽക്കേണ്ടി വരുമെന്ന് പൊലീസ് മുന്നറിയിപ്പു നൽകുന്നു.

Massage advertisement business cards on cars window in Dubai
ദുബായിൽ പാർക്ക് ചെയ്ത കാറിൽ മസാജ് കേന്ദ്രങ്ങളുടെ ബിസിനസ് കാർഡുകൾ (ഫയൽ ചിത്രം). Photo by: Ayman alakhras/shutterstock

മാത്രമല്ല, വിഡിയോ ചിത്രീകരിച്ചു സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി തുടർന്നു പണം തട്ടാനുള്ള വഴിയും ഇവർ തുറക്കും. കഴിഞ്ഞ ഒന്നര വിർഷത്തിനിടെ വ്യാജ മസാജ് പാർലറുമായി ബന്ധപ്പെട്ട് 870 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 60 ലക്ഷത്തോളം വിസിറ്റിങ് കാർഡുകളും പിടിച്ചെടുത്തു. 

ദുബായ് ഇക്കണോമി ആൻഡ് ടൂറിസം ഡിപാർട്മെന്റാണ് മസാജ് പാർലറുകൾക്ക് ലൈസൻസ് അനുവദിക്കേണ്ടത്. ലൈസൻസുള്ള സ്പാ, മസാജ് പാർലർ എന്നിവരുടെ കാര്യത്തിൽ ദുബായ് ആരോഗ്യ വകുപ്പിനും ഉത്തരവാദിത്തമുണ്ട്. മസാജ് ചെയ്യുന്നവർക്ക് ചുരുങ്ങിയത് 2 വർഷത്തെ പ്രവൃത്തി പരിചയവും പ്രഥമ ശുശ്രൂഷയിൽ പരിശീലനവും ഉണ്ടായിരിക്കണം. 

massage-centre-uae

പിഴയും ശിക്ഷയും

ലൈസൻസുള്ള സ്ഥാപനങ്ങളിൽ നിയമ വിരുദ്ധ പ്രവർത്തനങ്ങൾ നടന്നാൽ 2000 ദിർഹമാണ് ആദ്യ തവണ പിഴ. ഒരാഴ്ച സ്ഥാപനം അടച്ചിടാനും വ്യവസ്ഥയുണ്ട്. രണ്ടാമതും ആവർത്തിച്ചാൽ പിഴ 5000 ദിർഹവും അടച്ചിടൽ രണ്ടാഴ്ചയുമാകും. ഈ സന്ദർഭത്തിൽ നടത്തിപ്പുകാരെ അറസ്റ്റ് ചെയ്യാനുള്ള അധികാരവും ദുബായ് പൊലീസിനുണ്ട്. പാർലറുകളുടെ പ്രചാരണാർഥം നഗ്ന ചിത്രങ്ങളോടു കൂടിയ വിസിറ്റിങ് കാർഡുകൾ വിതരണം ചെയ്താൽ ഒരു ലക്ഷം ദിർഹം പിഴയും തടവുമാണ് ശിക്ഷ.

English Summary:  Dubai Police on Sunday warned the public against seeking services from unlicensed massage centres

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ഡിസംബർ മാസഫലം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA