കൊടും ചൂടിൽ തൊഴിലാളികൾക്ക് ആശ്വാസമായി മുസഫയിലെ കൂൾ ഡൗൺ ബൂത്ത്

cooling-center-musaffah
SHARE

മുസഫ ∙ ചുട്ടുപൊള്ളുന്ന വേനലിൽ നിന്ന് തൊഴിലാളികൾക്ക് ആശ്വാസമേകി അബുദാബി  മുസഫയിലെ കൂൾ ഡൗൺ ബൂത്ത്. അബുദാബി പൊലീസും, മുനിസിപ്പാലിറ്റിയും, ലൈഫ്‌കെയർ ആശുപത്രിയും ചേർന്ന് സ്ഥാപിച്ച ബൂത്തിൽ ആശ്വാസം തേടി ഇതുവരെയെത്തിയത് 20,000 ത്തിലധികം തൊഴിലാളികൾ. മുസഫ ലൈഫ്‌കെയർ ആശുപത്രിക്ക് സമീപം സ്ഥാപിച്ച ബൂത്തിൽ മെഡിക്കൽ സേവനങ്ങളും ലഭ്യമാണ്.

കൂൾ ഡൗൺ ബൂത്തിൽ നഴ്‌സുമാരടക്കമുള്ള പ്രത്യേക മെഡിക്കൽ സംഘം സേവനനിരതരാണ്. ഇവർ സന്ദർശകരുടെ ആരോഗ്യസ്ഥിതി വിലയിരുത്തുകയും സൂര്യാഘാതത്തിന്റെ  ലക്ഷണങ്ങളുമായി എത്തുന്നവർക്ക് പ്രഥമശുശ്രൂഷ നൽകുകയും ചെയ്യുന്നു. 

ചൂടിനെ നേരിടുന്നത് സംബന്ധിച്ച ബോധവൽക്കരണ പരിപാടികളും ബൂത്തിൽ സംഘടിപ്പിക്കുന്നുണ്ട്. കൊടും ചൂടിൽ ജോലി ചെയ്യുന്നവരെ സഹായിക്കുകയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് ലൈഫ്കെയർ ഹോസ്പിറ്റൽ ഡപ്യൂട്ടി മെഡിക്കൽ ഡയറക്ടർ ഡോ. രാകേഷ് ഗുപ്ത പറഞ്ഞു. തൊഴിലാളികൾക്ക് സെപ്റ്റംബർ പകുതിവരെ കൂൾ ഡൗൺ ബൂത്തിന്റെ സൗകര്യങ്ങൾ പ്രയോജനപ്പെടുത്താം. ഉച്ച മുതൽ നാലു മണിവരെയാണ് പ്രവർത്തന സമയം. 

English Summary : Cool down booth Musaffa brings relief to workers from the scorching summer

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}