ADVERTISEMENT

ദുബായ് ∙ വെബ്സൈറ്റ്, മൊബൈൽ ആപ്് വഴി ഗ്ലോബൽ വില്ലേജ് പ്രവേശന ടിക്കറ്റെടുത്താൽ 10% നിരക്കിളവ്. 18 ദിർഹം മുതലാണ് ടിക്കറ്റ് നിരക്ക്. വിവിധ പാക്കേജുകളുണ്ടാകും. 27ാം സീസൺ ഒക്ടോബർ 25 നാണ് തുടങ്ങുക. 

'വാല്യു' ടിക്കറ്റെടുത്താൽ ഞായർ മുതൽ വ്യാഴം വരെയാണ് പ്രവേശനം. പൊതു അവധി ദിവസങ്ങളിൽ പ്രവേശനമില്ല. 'എനി ഡേ' ടിക്കറ്റിൽ പൊതു അവധിയുൾപ്പെടെ എല്ലാ ദിവസവും കയറാം

സന്ദർശകർക്കായി ഇത്തവണ കൂടുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ഹാപ്പിനെസ് ഗേറ്റിലൂടെ കാർ പാർക്കിങ്ങുകളിൽ വേഗമെത്താം. വിവിധ മേഖലകളിൽ നിന്നു ബസ് സർവീസുമുണ്ട്. 'റോഡ് ഓഫ് ഏഷ്യ' എന്ന പ്രമേയത്തിൽ ഇത്തവണ പ്രത്യേക നടപ്പാതയൊരുക്കും.  പവിലിയനുകൾ ഇല്ലാത്ത 13 ഏഷ്യൻ രാജ്യങ്ങളുടെ 43 കിയോസ്കുകളോടു കൂടിയ ഈ മേഖലയിൽ സന്ദർശകർക്ക് അതത് നാടുകളിലെ യഥാർഥ ഉൽപന്നങ്ങൾ വാങ്ങാനും രുചിക്കൂട്ടുകൾ ആസ്വദിക്കാനുമാകും. 

ഖത്തറും ഒമാനും കൂടുതൽ പുതുമകളോടെ പവിലിയനുകൾ തുറക്കും ശ്രീലങ്ക, ഇന്തൊനീഷ്യ, കംപോഡിയ, മലേഷ്യ, ബ്രൂണയ്, ലാവോസ്, ഹോങ്കോങ്, തായ്‌വാൻ, വിയറ്റ്നാം, നേപ്പാൾ, ഭൂട്ടാൻ, മ്യാൻമർ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളുടെ കിയോസ്കുകളാണ് 'റോഡ് ഓഫ് ഏഷ്യ'യിൽ ഉണ്ടാകുക. കൂടുതൽ സാഹസിക വിനോദങ്ങളും പ്രതീക്ഷിക്കാം. 

അറബ് സാംസ്കാരിക തനിമകളും പ്രാദേശിക ഉൽപന്നങ്ങളുമായി അൽ സനാ, ഖലീഫ ഫൗണ്ടേഷനുകളുടെ പവിലിയനുകൾ ഇത്തവണ മടങ്ങിയെത്തുമെന്നതാണ് മറ്റൊരു പ്രത്യേകത.

ആഗോള ഗ്രാമത്തിൽ വലുപ്പത്തിലും കാഴ്ചകളിലും കൗതുകങ്ങളിലും ഇന്ത്യ പവിലിയനാണു മുന്നിൽ. ദക്ഷിണേന്ത്യൻ-ഉത്തരേന്ത്യൻ ഗ്രാമീണ സംഗീതവും നൃത്തവും കരകൗശലവിദ്യകളും ആസ്വദിക്കാം.

English Summary : India has the biggest pavilion in Dubai Gobal Village

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com