ADVERTISEMENT

അബുദാബി∙ പഠനം മുടങ്ങിയ ഭിന്നശേഷിക്കാരനായ ഫർഹാന് ഓട്ടമാറ്റിക് വീൽചെയർ സമ്മാനിച്ച് അബുദാബി ദർശനാ സാംസ്കാരിക വേദി അക്ഷര ലോകത്തേക്കു വഴി തുറന്നു. തൃശൂർ ചിറമനങ്ങാട് സ്വദേശി അമ്പലത്തു വീട്ടിൽ ഉബൈദിന്റെ മകൻ ഫർഹാന്റെ മുടങ്ങിയ പഠനമാണ് ദർശനയുടെ കാരുണ്യത്തിൽ  വീണ്ടെടുത്തത്.

പ്രസിഡന്റ് നസീർ പെരുമ്പാവൂരിന്റെ നിർദേശപ്രകാരം മുൻ ജനറൽ സെക്രട്ടറി സുനിൽ ഷൊർണൂർ ഫർഹാന്റെ വീട്ടിലെത്തി വീൽചെയർ സമ്മാനിച്ചു. നിറകണ്ണുകളോടെ  ഫർഹാൻ ഏറ്റുവാങ്ങി. കോവിഡ് ഭീതിയകന്ന് നേരിട്ടുള്ള  ക്ലാസ് പുനരാരംഭിച്ചതോടെ 3 കി.മീ അകലെയുള്ള മരത്തംകോട് സർക്കാർ സ്കൂളിലേക്ക് പോകാൻ സാധിക്കാത്ത പ്രയാസത്തിലായിരുന്നു ഫർഹാൻ.

പരസഹായമില്ലാതെ യാത്ര ചെയ്യാൻ സാധിക്കാത്ത ഫർഹാനെ ദിവസേന സ്കൂളിൽ എത്തിക്കാൻ വീട്ടുകാർക്കും സാധിച്ചിരുന്നില്ല.  വീൽചെയറിൽ സ്കൂളിലെത്തി പഠനം തുടരാൻ അവസരമൊരുക്കിയ ദർശനാ സാംസ്കാരിക വേദിക്ക് ഫർഹാനും കുടുംബവും നന്ദി പറഞ്ഞു. പുതിയ ഭരണ സമിതിയുടെ പ്രവർത്തനം പുണ്യപ്രവർത്തിയിൽ തുടങ്ങാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് പ്രസിഡന്റ് നസീർ പെരുമ്പാവൂർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com