ADVERTISEMENT

അബുദാബി∙ ബജറ്റ് എയർലൈനായ എയർ അറേബ്യ അബുദാബി 8 പുതിയ സെക്ടറിലേക്കു വിമാന സർവീസുകൾ ആരംഭിക്കുന്നു. ഇതിൽ ആദ്യത്തേതു ഒക്ടോബർ 30ന് ലബനനിലെ ബെയ്റൂത്തിലേക്കായിരിക്കും. മറ്റു സർവീസുകൾ പിന്നീട് പ്രഖ്യാപിക്കും.

 

അബുദാബിയിൽനിന്ന് ബെയ്റൂത്തിലെ റഫീഖ് ഹരീരി രാജ്യാന്തര വിമാനത്താവളത്തിലേക്കു ആഴ്ചയിൽ 3 സർവീസുണ്ടാകും. എയർ അറേബ്യ അബുദാബിയുടെ 25ാമത് സെക്ടറാണ് ലബനോൻ.

 

നിലവിൽ ഇന്ത്യ, പാക്കിസ്ഥാൻ, നേപ്പാൾ, ബംഗ്ലദേശ്, ഈജിപ്ത്, അസർബെയ്ജാൻ, ബഹ്റൈൻ, ഒമാൻ, തുർക്കി, സു‍ഡാൻ, ബോസ്നിയ, ഹെർസഗോവിന, ജോർജിയ എന്നിവിടങ്ങളിലേക്കു സർവീസ് നടത്തിവരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com