ADVERTISEMENT

ദുബായ്∙ ആവേശം കൊട്ടിക്കയറിയ ഇക്വിറ്റി പ്ലസ് ഓണമാമാങ്കത്തെ നെഞ്ചിലേറ്റി പ്രവാസ ലോകം. ഓണ സദ്യയോടെ തുടങ്ങിയ മാമാങ്കത്തിൽ ദിൽഷ പ്രസന്നന്റെ സിനിമാറ്റിക് ഡാൻസ്, തിരുവാതിര, മാർഗം കളി, ഒപ്പന എന്നിവയ്ക്കു പിന്നാലെ കൊടകര ദൃശ്യം കലാവേദിയുടെ ചെണ്ടമേളവും വേദിയിലെത്തി. ഇതിനു ശേഷമായിരുന്ന ഗോപി സുന്ദറിന്റെ ഗാനസന്ധ്യ. ആയിരങ്ങളാണ് ഓണമാമാങ്കത്തിൽ പങ്കാളികളായത്. 11.30ന് മൂവായിരത്തിലധികം പേർ ഓണസദ്യയുടെ ഭാഗമായി.

 

ഇക്വിറ്റ് പ്ലസ് ഓണമാമാങ്കത്തിന്റെ ഭാഗമായി നടന്ന ചെണ്ടമേളം.
ഇക്വിറ്റ് പ്ലസ് ഓണമാമാങ്കത്തിന്റെ ഭാഗമായി നടന്ന ചെണ്ടമേളം.

ചെണ്ടമേളങ്ങളും, ലൈവ് ഡിജെയും സദ്യയ്ക്കു മേളക്കൊഴുപ്പേകി. മിസ്റ്റർ മലയാളി, മലയാളി മങ്ക മത്സരങ്ങളും സദസ്സിനെ ആവേശഭരിതരാക്കി. ഗാന സന്ധ്യയിൽ ഗോപിസുന്ദർ, അമൃത സുരേഷ്, അഭിരാമി സുരേഷ്, ജാസിം ജമാൽ എന്നിവർ വേദിയിലെത്തിയതോടെ ആഘോഷം അരങ്ങുതകർത്തു. കയ്യടിച്ചും, നൃത്തം ചെയ്തുമാണ് കാണികൾ ഓരോ പരിപാടികളെയും സ്വീകരിച്ചത്. ശനിയാഴ്ച നടന്ന ഓണ മത്സരങ്ങളിൽ തിരുവാതിരക്കളിയിൽ മനീഷ ചിനിക്കുണ്ടിൽ നേതൃത്വം നൽകിയ ടീം ഉപാസന ഒന്നാം സ്ഥാനം നേടി.

 

ചിത്ര മേനോന്റെ  ടീം ഉജ്ജയിനി രണ്ടാം സ്ഥാനവും, വൈഷ്ണവി ശ്രീകുമാറിന്റെ ടീം പ്രാണ സൂര്യ മൂന്നാം സ്ഥാനവും നേടി. പൂക്കള മത്സരത്തിൽ ടീം നാസ്‌ക ഒന്നാം സമ്മാനമായ 10,000 ദിർഹം സ്വന്തമാക്കി. രണ്ടാം സ്ഥാനം ടീം ഓർമ്മക്കൂട്ടും, മൂന്നാം സ്ഥാനം ടീം വോൾഗയും സ്വന്തമാക്കി. പായസ പാചക മത്സരത്തിൽ നഫീസത്തു ബീവി മുഹമ്മദ്, ശ്രുതി ചന്ദ്രൻ, മൊഹ്‌സിന അസ്‌ലം എന്നിവർ യഥാക്രമം ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ നേടി. സിനിമാറ്റിക് ഡാൻസിൽ മാധവ് സുനിലിന്റെ ടീം ഇൻവിക്‌ഷ്യസ് ഒന്നാം സ്ഥാനവും, അമൽ സഹദേവന്റെ വോലിപ്പോപ് ടീം രണ്ടാം സ്ഥാനവും, ജയലക്ഷ്മി ചന്ദ്രന്റെ സൗപർണിക ടീം മൂന്നാം സ്ഥാനവും നേടി.

 

വടംവലി മത്സരത്തിൽ ടീം ജിംഖാന യുഎഇ ഒന്നാം സമ്മാനം രണ്ടാം സ്ഥാനം റീൽ ബാനിയാസും നേടി. മിസ്റ്റർ മലയാളിയായി അരുൺ ദേവദാസും മലയാളി മങ്കയായി റോഷ്നി ഫിലിപ്പോസും തിരഞ്ഞെടുക്കപ്പെട്ടു. ഇരുവർക്കും ലോകത്തെവിടെയും യാത്ര ചെയ്യാനുള്ള വിമാന ടിക്കറ്റ് സമ്മാനമായി ലഭിച്ചു. മികച്ച കേശത്തിന് സുരഭി നായരും മിസ്റ്റർ സ്റ്റൈലിഷ് അവാർഡിന് അലനും അർഹരായി. ആനകാർട്.കോം, ബൈജുസ് ലേണിങ് ആപ് എന്നിവയാണ് ഓണമാമാങ്കത്തിന്റെ പ്രധാന സ്പോൺസർമാർ.

 

ടാറ്റ ടീ കണ്ണൻ ദേവൻ, ഇഗ്ളൂ ഐസ്‌ക്രീംസ്, ഇ ആൻഡ് മണി- മണിഗ്രാം, സ്റ്റെയ്പ് - ടാൽറോപ്, സിക്- മോട്ടോർ ഓയിൽ, ഇമാമി സ്മാർട് ആൻഡ് ഹാൻസം, പുറവങ്കര ബിൽഡേഴ്സ്, കിങ്ങ്‌സ് വേ ടൂറിസം ആൻഡ് ട്രാവൽസ്, കാലിക്കറ്റ് നോട്ബുക് റസ്‌റ്ററന്റ് എന്നീ ബ്രാൻഡുകളാണ് പരിപാടിയുടെ മറ്റു പ്രായോജകർ. ഹിറ്റ് 96.7 എഫ്എം, മലയാള മനോരമ, ഡെയ്‌ലി ഹണ്ട് എന്നിവർ മീഡിയ പങ്കാളികളും ആഡ് സ്പീക് ഇവന്റ്‌സ് ഇവന്റ് പങ്കാളികളുമായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com