ADVERTISEMENT

ദോഹ∙ ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളുടെ ഡ്രൈവിങ് ലൈസൻസുള്ള താമസക്കാർക്ക് ഖത്തർ ലൈസൻസ് ലഭിക്കാനുള്ള ഡ്രൈവിങ്ങ് ടെസ്റ്റിനായി കോഴ്‌സിൽ ചേരാതെ തന്നെ നേരിട്ട് ഡ്രൈവിങ് ടെസ്റ്റിനായി റജിസ്റ്റർ ചെയ്യാം. ഗതാഗത ജനറൽ ഡയറക്ടറേറ്റിലെ ഫസ്റ്റ്.ലെഫ.മുഹമ്മദ് അൽ അമ്രിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

 

ജിസിസി രാജ്യങ്ങളിലെ പൗരന്മാർക്ക് അവരുടെ ലൈസൻസ് എളുപ്പം ഖത്തരി ഡ്രൈവിങ് ലൈസൻസായി മാറ്റാം. ഖത്തറിന്റെ ഗതാഗത നിയമം അനുസരിച്ച് ബന്ധുക്കളെ സന്ദർശിക്കാനോ വിനോദസഞ്ചാരത്തിനായോ ഖത്തറിലെത്തുന്ന ഏതെങ്കിലും ഒരു ജിസിസി രാജ്യത്തിന്റെ ഡ്രൈവിങ് ലൈസൻസ് ഉള്ളവർക്ക് ഖത്തറിൽ പ്രവേശിക്കുന്ന തീയതി മുതൽ 3 മാസം വരെ ജിസിസി ലൈസൻസ് ഉപയോഗിച്ച് ഖത്തറിൽ വാഹനം ഓടിക്കാം.

 

ഖത്തറിൽ പ്രവേശിയ്ക്കുന്നതിന്റെ തെളിവ് നിർബന്ധമായും ഹാജരാക്കണം. വാഹനം ഓടിക്കുന്ന വ്യക്തി എല്ലായ്‌പ്പോഴും പാസ്‌പോർട്ട്, എൻട്രി വീസ ഉൾപ്പെടെയുള്ള രേഖകൾ കൈവശം വെയ്ക്കണമെന്നും ഖത്തർ ടെലിവിഷന് നൽകിയ അഭിമുഖത്തിൽ അൽ അമ്രി വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com