ADVERTISEMENT

മസ്‌കത്ത് ∙ എലിസബത്ത് രാജ്ഞിയുടെ വേർപാടിൽ അനുശോചനമറിയിക്കാൻ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് വെള്ളിയാഴ്ച ബ്രിട്ടനിലെത്തി. ബ്രിട്ടിഷ് രാജാവിന്റെ പ്രതിനിധിയും യു കയിലെ ഒമാന്‍ എംബസി അംഗങ്ങളും ചേര്‍ന്ന് സുല്‍ത്താനെ സ്വീകരിച്ചു. പുതിയ രാജാവായി ചുമതലയേറ്റ ചാള്‍സ് മൂന്നാമനെ സുല്‍ത്താൻ അഭിനന്ദിക്കും.

 

ദിവാന്‍ ഓഫ് റോയല്‍ കോര്‍ട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിന്‍ ഹിലാല്‍ അല്‍ ബുസൈദി, വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ ബിന്‍ ഹമദ് അല്‍ ബുസൈദി എന്നിവർ  സുല്‍ത്താനെ അനുഗമിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com