യുഎഇയിൽ 389 പേർക്ക് കൂടി കോവിഡ്; രോഗമുക്തി 377

covid-19
SHARE

അബുദാബി ∙ യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 389 പേർ കൂടി കോവിഡ്19 ബാധിച്ചതായും 377 പേർ രോഗമുക്തി നേടിയതായും  ആരോഗ്യ –രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. മരണം റിപ്പോർട്ട് ചെയ്തിട്ടില്ല. ആകെ രോഗികൾ: 10, 23,349.  രോഗമുക്തി നേടിയവർ :10, 02,726. ആകെ മരണം–2,342. വിവിധ രാജ്യക്കാരാണ് പുതുതായി രോഗബാധിതരെന്നും ഇവർക്കു മികച്ച ചികിത്സയാണ് നൽകുന്നതെന്നും അധികൃതർ പറഞ്ഞു.    

229,513 ആർടി–പിസിആർ പരിശോധനകൾ കൂടി

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ  2,29,513 പേർക്ക് കൂടി ആർ ടിപിസിആർ പരിശോധന നടത്തിയതായി  ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം, കോവിഡ് കേസുകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ആൾക്കൂട്ടത്തിൽ ചെല്ലുമ്പോൾ മാസ്ക് ധരിക്കുകയും ശാരീരിക അകലം പാലിക്കുകയും വേണം. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ സംബന്ധിച്ച് ആരോഗ്യവിദഗ്ധർ നൽകുന്ന മാർഗിനിർദേശങ്ങൾ  അനുസരിക്കണം. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ദുബായ് കൺസ്യൂമർ ആപ്പ് വഴിയോ  600545555 എന്ന നമ്പരിലോ, Consumerrights.ae വെബ്സൈറ്റ് സന്ദർശിച്ചോ വിവരം അധികൃതരെ അറിയിക്കണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗോപാംഗനേ...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}