ADVERTISEMENT

ദോഹ∙ ഫിഫ ഖത്തർ ലോകകപ്പിന്റെ ഭാഗമായി അയൽ രാജ്യങ്ങളിൽ നടക്കുന്ന പ്രമോഷനൽ ടൂറിനു മികച്ച സ്വീകരണം.

സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലായി ലോകകപ്പ് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയാണു ടൂർ നടത്തുന്നത്. 

റിയാദിലെ അൽ നഖീൽ മാൾ, ജിദ്ദയിലെ മാൾ ഓഫ് അറേബ്യ, ദുബായിലെ മാൾ ഓഫ് ദ എമിറേറ്റ്‌സ് എന്നിവിടങ്ങളിലാണു ടൂർ നടക്കുന്നത്. സൗദിയിലെയും ദുബായിലേയും മാളുകളിലെ പവിലിയനിലേക്കു ലോകകപ്പിനെ കുറിച്ചറിയാൻ നൂറു കണക്കിന് ആളുകളാണ് എത്തുന്നത്. ടിക്കറ്റ് എടുത്തവരിൽ കൂടുതലും സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിൽ നിന്നാണ്. 

എല്ലാ വിവരങ്ങളും എല്ലാ വിഭാഗം ആരാധകർക്കുമായി പങ്കുവയ്ക്കുകയാണ് ടൂറിന്റെ ലക്ഷ്യം. ടിക്കറ്റ് ഉടമകൾക്ക് എങ്ങനെയാണ് ഹയാ കാർഡുകൾ ലഭിക്കുക, താമസ സൗകര്യങ്ങൾ ബുക്ക് ചെയ്യുന്നതെങ്ങനെ, സ്റ്റേഡിയങ്ങളിലേക്ക് എങ്ങനെ എത്താം, ലോകകപ്പിനിടെ വിനോദ, സാംസ്‌കാരിക കാഴ്ചകൾ എന്തൊക്കെ എന്നിങ്ങനെയുള്ള വിവരങ്ങൾ ലഭിക്കും. 

ഹയാ കാർഡ് വിതരണം, താമസം ബുക്കിങ് എന്നിവയ്ക്കായി പവിലിയനിൽ പ്രത്യേക ഡെസ്‌ക്കും പ്രവർത്തിക്കുന്നുണ്ട്. വിനോദഗെയിമുകളിൽ പങ്കെടുക്കാനും സുവനീർ ചിത്രങ്ങളെടുക്കാനുമുള്ള അവസരങ്ങളുമുണ്ട്. ഈ മാസം 27 വരെയാണ് ടൂർ. നവംബർ 20 മുതൽ ഡിസംബർ 18 വരെ ഖത്തറിലെ 8 സ്റ്റേഡിയങ്ങളിലായാണ് ലോകകപ്പ് നടക്കുക.   

English Summary : Huge turnout at World Cup promotional tour in Saudi, UAE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com