ADVERTISEMENT

ദോഹ∙ ലോകകപ്പ് ഫുട്‌ബോൾ ആരാധകർക്ക് വീണ്ടും ഭാഗ്യം പരീക്ഷിക്കാം. ഇത്തവണ 'എവരി ബ്യൂട്ടിഫുൾ ഗെയി'മിൽ പങ്കെടുക്കുന്ന ഒരു വിജയിക്ക് എല്ലാ മത്സരങ്ങളും കാണാനുള്ള ടിക്കറ്റ് ലഭിക്കും.

ലോകകപ്പ് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയാണ് മത്സരം സംഘടിപ്പിക്കുന്നത്. താമസവും ഭക്ഷണവും ഉൾപ്പെടെ എല്ലാവിധ സൗകര്യങ്ങളോടും കൂടി ലോകകപ്പ് മത്സരം ആസ്വദിക്കാൻ ഫുട്‌ബോൾ ആരാധകരിൽ ഒരാൾക്ക് ലഭിക്കുന്ന അപൂർവ അവസരമാണിത്. നവംബർ 20 മുതൽ ഡിസംബർ 18 വരെ 64 മത്സരങ്ങളാണ് 8 വേദികളിലായി നടക്കുന്നത്. 

കൂടുതൽ വിവരങ്ങൾക്ക്: 

https://www.qatar2022.qa/en/every-beautiful-game-competition

ഗെയിമിൽ പങ്കെടുക്കാനുള്ള യോഗ്യത

∙ കുറഞ്ഞത് 21 വയസ് വേണം. ഫുട്‌ബോളിനോട് താൽപര്യമുണ്ടാകണം. 

∙ മികച്ച ശാരീരിക ക്ഷമത വേണം.

∙ സോഷ്യൽ മീഡിയ ഉപയോഗിക്കാനുള്ള കഴിവ്.

∙ ഉയർന്ന നിലവാരത്തിൽ സെൽഫി മോഡിൽ ഫോണിലോ ക്യാമറയിലോ വിഡിയോ എടുക്കാനുള്ള കഴിവ്. 

∙ ഇംഗ്ലിഷിൽ പ്രാവീണ്യം.

∙ നവംബർ 18 മുതൽ ഡിസംബർ 19 വരെ ഖത്തറിൽ ഉണ്ടാകണം. 

∙ സ്വയം പരിചയപ്പെടുത്തുന്ന 20-60 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോ അപേക്ഷയ്‌ക്കൊപ്പം അയയ്ക്കണം.

∙ അപേക്ഷ സമർപ്പിക്കാനുള്ള സമയപരിധി സെപ്റ്റംബർ 30. ദോഹ സമയം രാത്രി 11.59.

വിജയിക്ക് ലഭിക്കുന്നത്

∙ ലോകകപ്പിന്റെ എല്ലാ മത്സരങ്ങളും കാണാനുള്ള ടിക്കറ്റ്

∙ ഖത്തറിലേക്കുള്ള ടിക്കറ്റ്

∙ നവംബർ 18 മുതൽ ഡിസംബർ 19 വരെ ഒരാൾക്കുള്ള ഹോട്ടൽ താമസം. എല്ലാ ദിവസവും പ്രധാന ഭക്ഷണം.

∙ ഓരോ മത്സരങ്ങൾ കാണാൻ വേദികളിലേയ്ക്ക് സൗജന്യ യാത്ര.

∙  ഓരോ ലോകകപ്പ് മത്സരങ്ങളും കാണാൻ പോകുമ്പോൾ സുപ്രീം കമ്മിറ്റിയുടെ പ്രതിനിധി, സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസേഴ്‌സ് എന്നിവർ ഒപ്പമുണ്ടാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com