വീട്ടുടമകളും വാടകക്കാരും ശ്രദ്ധിക്കാൻ; ഒപ്പം താമസിക്കുന്നവരുടെ പേരുവിവരങ്ങൾ റജിസ്റ്റർ ചെയ്യണം

Dubai-city
SHARE

ദുബായ്∙ വീട്ടുടമകളും വാടകക്കാരും ഒപ്പം താമസിക്കുന്നവരുടെ പേരു വിവരങ്ങൾ രണ്ടാഴ്ചയ്ക്കകം റജിസ്റ്റർ ചെയ്യണമെന്ന് ദുബായ് ലാൻഡ് ഡിപാർട്ട്മെൻറ് അറിയിച്ചു.  ദുബായ് റെസ്റ്റ് (Dubai REST) എന്ന ആപ് വഴിയാണ് റജിസ്റ്റർ െചയ്യേണ്ടത്. പ്രോപ്പർട്ടി മാനേജ്മെൻറ് കമ്പനികൾ, ഡവലപ്പർമാർ എന്നിവർക്കും നിയമം ബാധകമാണ്. 

അനധികൃത താമസക്കാർ ഇല്ലെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായാണിതെന്നാണു സൂചന. കെട്ടിടത്തിൽ താമസിക്കുന്ന മുഴുവൻ ആളുകളുടെയും വ്യക്തിഗത വിവരങ്ങളും എമിറേറ്റ്സ് ഐഡിയുമാണു നൽകേണ്ടത്. ഒരു തവണ റജിസ്റ്റർ ചെയ്ത താമസക്കാരിൽ ആരെങ്കിലും മാറിയാൽ പുതിയ പേരു ചേർക്കാനും സാധിക്കും. 

ഇതുസംബന്ധിച്ച് വാടകക്കരാറുകാർ, കെട്ടിട ഉടമകൾ, കെട്ടിട നിർമാതാക്കൾ, പ്രോപ്പർട്ടി മാനേജ്‌മെന്റ് കമ്പനികൾ എന്നിവർക്കും നിർദേശം നൽകി. ഒരിക്കൽ റജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ വാടക കരാറിൽ എല്ലാവരുടെയും പേരു വിവരങ്ങൾ ലഭ്യമാകും.

റജിസ്ട്രഷൻ നടപടികൾ അറിയാം

ദുബായ് റെസ്റ്റ് ആപ്പ് ഡൗൺലോഡ് ചെയ്യുക

ഇൻഡിവിജൽ ഓപ്ഷനിൽ യുഎഇ പാസ് ഉപയോഗിച്ച് ലോഗിൻ ചെയ്യുക

വാടകക്കാരനാണോ കെട്ടിട ഉടമയാണോ എന്ന് ‍ഡാഷ്‌ബോർഡിലെ ഓപ്ഷനിൽ നിന്നു തിരഞ്ഞെടുക്കുക.

താമസ സ്ഥലം എവിടെ എന്ന് രേഖപ്പെടുത്തുക

ആഡ് മോർ ഓപ്ഷനിൽ താമസക്കാരുടെ പേരുവിവരം ചേർക്കാം

കൂടെ താമസിക്കുന്നയാളുടെ എമിറേറ്റ്സ് ഐഡി, ജനന തീയതി എന്നിവയാണ് നൽകേണ്ടത്

കുടുംബമായി താമസിക്കുന്നവർ എല്ലാ അംഗങ്ങളുടെയും വിവരങ്ങൾ ചേർക്കണം. 

തെറ്റായി ആരെങ്കിലും ചേർത്തിട്ടുണ്ടെങ്കിൽ മാറ്റാനും പുതിയ ആളെ ചേർക്കാനും സാധിക്കും.

English Summary : Dubai residents have two weeks to register all cohabitants in apartments

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചായ, ചോറ്, മരുന്ന് വേണ്ട: ഓട്ടം, ചാട്ടം, ഏറ് എല്ലാമുണ്ട്; 92–ലും ജോണപ്പാപ്പൻ പുലിയാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}