ലോകകപ്പിനായുള്ള തയാറെടുപ്പ്; അൽബിദ പാർക്ക് ഭാഗിഗമായി അടച്ചു

albida-park-closed
അൽ ബിദ പാർക്ക്‌
SHARE

ദോഹ ∙ ലോകകപ്പിനായുള്ള തയാറെടുപ്പുകൾ പൂർത്തിയാക്കാൻ ഫിഫ ഫാൻ ഫെസ്റ്റിവൽ വേദിയാകുന്ന അൽബിദ പാർക്കിന്റെ ഒരു ഭാഗം അടച്ചു.   അൽ ബിദ പാർക്കിന്റെ വാദി അൽ സെയ്ൽ ഏരിയ ആണ് അടച്ചത്. ഇനി നവംബറിൽ ഫിഫ ലോകകപ്പ് തുടങ്ങുമ്പോൾ മാത്രമേ പാർക്ക് തുറക്കുകയുള്ളു. സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയുടേതാണ് പ്രഖ്യാപനം. ലോകകപ്പിലെ വേറിട്ട ആഘോഷങ്ങളുടെ വേദിയാണ് ദോഹ കോർണിഷിലെ അൽബിദ പാർക്ക്.

നവംബർ 20 മുതൽ ഡിസംബർ 18 വരെയാണു ഫിഫ ലോകകപ്പ് നടക്കുന്നത്. ടൂർണമെന്റിനിടെ അൽ ബിദ പാർക്കിൽ ഭീമൻ എൽഇഡി സ്‌ക്രീനുകളിൽ മത്സരത്തിന്റെ തൽസമയ സംപ്രേഷണം ഉണ്ടാകും. തൽസമയ വിനോദ, സാംസ്‌കാരിക പരിപാടികളും ഭക്ഷണ-പാനീയ ശാലകളും സജീവമാകും. 40,000 സന്ദർശകരെ ഉൾക്കൊള്ളാൻ ശേഷിയുള്ളതാണു ഫിഫ ഫാൻ ഫെസ്റ്റിവൽ വേദി.

English Summary: Albida Park closed partially for world cup preparations

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അന്ന് ഒരേ ഹോട്ടലിൽ വെയിറ്റർമാർ, ഇന്ന്... ! കണ്ണു നനയിക്കും ഈ സൗഹൃദം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}