ADVERTISEMENT

അബുദാബി∙ മധ്യപൂർവദേശ, ആഫ്രിക്കൻ മേഖലയിൽ താമസത്തിനു ഏറ്റവും അനുയോജ്യ നഗരങ്ങളുടെ പട്ടികയിൽ അബുദാബിയും ദുബായും മുന്നിൽ. ഇക്കോണമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ് (ഇഐയു) റിപ്പോർട്ടിലാണ് ഈ നഗരങ്ങൾ യഥാക്രമം ഒന്നും രണ്ടും സ്ഥാനത്തെത്തിയത്.

 

ടെൽ അവീവ്, കുവൈത്ത് സിറ്റി, ബഹ്‌റൈൻ എന്നിവയാണ് മേഖലയിൽനിന്ന് പട്ടികയിൽ ഇടംപിടിച്ച മറ്റു നഗരങ്ങൾ. വ്യാപക വാക്സീൻ ക്യാംപെയിൻ പകർച്ചവ്യാധിയിൽനിന്ന് കരകയറാനും ലോക്ഡൗൺ പൂർണ തോതിൽ ഒഴിവാക്കാനും സഹായിച്ചതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.  നിയന്ത്രണങ്ങൾ മാറ്റിയതോടെ വ്യവസായ മേഖലയും ശക്തിപ്പെട്ടു. കോവിഡിനുശേഷം ആദ്യം തുറന്ന നഗരങ്ങളിൽ ഒന്നാണ് ദുബായ്.

 

ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ 71.2 ലക്ഷം പേരും അബുദാബി എയർപോർട്ടിൽ 63 ലക്ഷം പേരും യാത്ര ചെയ്തു. ദുബായിലെ ജനസംഖ്യ 35 ലക്ഷമായി വർധിച്ചതും സുരക്ഷിത നഗരത്തിനു അടിവരയിടുന്നു. ഇതേസമയം ഡമാസ്‌കസ്, ലാഗോസ്, ട്രിപ്പോളി, അൽജിയേഴ്‌സ്, ഹരാരെ എന്നീ നഗരങ്ങൾ താമസയോഗ്യമല്ലാത്തവയിൽ ഇടംപിടിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com