റിയാദിൽ മരിച്ച ചെന്നൈ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
Mail This Article
×
റിയാദ് ∙ റിയാദിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ മരിച്ച തമിഴ്നാട് ചെന്നൈ സ്വദേശി സെന്തിൽ തങ്കവേലുവിന്റെ (28) മൃതദേഹം നാട്ടിലെത്തിച്ചു. കഴിഞ്ഞ നാലു മാസമായി റിയാദിലെ അൽ ഈമാൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
എയർ ഇന്ത്യാ വിമാനത്തിൽ മുംബൈ വഴി ചെന്നൈയിൽ എത്തിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്കരിച്ചു. റിയാദ് കെഎംസിസി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂരിന്റെ നേതൃത്വത്തിലാണ് നടപടി ക്രമങ്ങൾ പൂർത്തീകരിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.