ADVERTISEMENT

റിയാദ് ∙ അക്ഷരലോകത്തേക്ക് പുതിയ വാതായനം തുറന്ന് റിയാദ് രാജ്യാന്തര പുസ്തക മേള ഈ മാസം 29 മുതൽ ഒക്ടോബർ എട്ടു വരെ റിയാദ് ഫ്രണ്ട് മാളിൽ നടക്കും. കേരളത്തിൽ നിന്ന് ഡിസി ബുക്സ്, ഹരിതം, പൂർണ, ഒലിവ് എന്നീ പ്രസാധകർ പങ്കെടുക്കും. എല്ലാദിവസവും രാവിലെ 11 മുതൽ രാത്രി 12 വരെയാണ് മേള. അറബിക്, ഇംഗ്ലിഷ്, മലയാളം തുടങ്ങി ഒട്ടേറെ ഭാഷകളിലെ ഏറ്റവു പുതിയ  പുസ്തകങ്ങളും ക്ലാസിക്കുകളും മറ്റും പ്രദർശിപ്പിക്കും. സൗദി സാംസ്‌കാരിക മന്ത്രാലയം ഒരുക്കുന്ന മേളയിൽ ലോകത്തിന്റെ വിവിധ കോണുകളിൽനിന്നുള്ള പ്രസാധകരെത്തുമെന്ന് അധികൃതർ പറഞ്ഞു. 

 

 കുട്ടികൾക്കായി ചിത്രരചന മത്സരങ്ങളും പുസ്തക പ്രകാശനങ്ങളും മേളയോടനുബന്ധിച്ച് ഡിസി ബുക്‌സ് സംഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ, ലക്കി ഡ്രോയും ഉണ്ടായിരിക്കും. മലയാളത്തിൽ നിന്ന് ഒട്ടേറെ എഴുത്തുകാർ അതിഥികളായി എത്തും. പ്രവാസികളുടെ ഉൾപ്പെടെയുള്ള എഴുത്തുകാരുടെ പുസ്തകങ്ങൾ പ്രകാശനം ചെയ്യും.

 

തുനീഷ്യയാണ് ഇത്തവണത്തെ അതിഥി രാജ്യം. കല, വായന, എഴുത്ത്, ആനുകാലിക പ്രസിദ്ധീകരണം, പുസ്തക പ്രസിദ്ധീകരണം, വിവർത്തനം എന്നീ മേഖലകളെ സ്പർശിക്കുന്ന  സാംസ്കാരിക പരിപാടികൾ, സംഭാഷണ വേദികൾ, പ്രഭാഷണങ്ങൾ, ശിൽപശാലകൾ എന്നിവയുമുണ്ടാകും. ഇതാദ്യമായാണ് റിയാദ് പുസ്തക മേളയിൽ ഇത്രയധികം മലയാളി പ്രസാധകർ. 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com