ADVERTISEMENT

അബുദാബി ∙ യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 334 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 379 പേർകൂടി സുഖം പ്രാപിച്ചു. ഒരു മരണം റിപ്പോർട്ട് ചെയ്തു. ആകെ രോഗികൾ: 10,26,244. രോഗമുക്തി:10,05,645. ആകെ മരണം: 2345. ചികിത്സയിലുള്ളവർ: 18,254. വിവിധ രാജ്യക്കാരാണ് പുതുതായി രോഗബാധിതരെന്നും ഇവർക്ക് മികച്ച ചികിത്സയാണ് നൽകുന്നതെന്നും അധികൃതർ പറഞ്ഞു.    

 

നാളെ മുതൽ സ്കൂളുകളിൽ മാസ്ക് വേണ്ട

 

ബുധനാഴ്ച (നാളെ) മുതൽ ദുബായിലെ സ്‌കൂളുകൾ, സർവ്വകലാശാലകൾ, പരിശീലന സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ മാസ്ക് ആവശ്യമില്ലെന്ന് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി (കെഎച്ച്ഡിഎ) അറിയിച്ചു. ദേശീയ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് മാനേജ്മെന്റ് അതോറിറ്റിയുടെ (എൻസിഇഎംഎ) പ്രഖ്യാപനങ്ങൾ നാളെ മുതൽ പ്രാബല്യത്തിൽ വരുന്നതിന്റെ അടിസ്ഥാനത്തിലാണിത്.

 

സ്‌കൂളിലെ തുറസ്സായ സ്ഥലങ്ങളിൽ ഇനി മാസ്‌ക് ആവശ്യമില്ലെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും നാളെ മുതൽ സ്കൂളിനുള്ളിൽ എവിടെയും മാസ്ക് നിർബന്ധമല്ല എന്നാണ് അറിയിപ്പ്. മെഡിക്കൽ കേന്ദ്രങ്ങളിലും ആരാധനാലയങ്ങളിലും പൊതുഗതാഗതത്തിലും മാസ്‌ക് ഇപ്പോഴും ആവശ്യമാണെന്ന് എൻസിഇഎംഎ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com