അക്കാഫ് അസോസിയേഷൻ ഓണം ആഘോഷിച്ചു

Akcaf-Ponnonakkazhcha
SHARE

ദുബായ് ∙ അക്കാഫ് അസോസിയേഷൻ ‘പൊന്നോണക്കാഴ്ച’എന്ന പേരിൽ  ഓണാഘോഷം സംഘടിപ്പിച്ചു. കേരളത്തിലെ പതിനാലു ജില്ലകളിലെയും 130 കോളജുകളെ പ്രതിനിധാനം ചെയ്തു കൊണ്ട് പതിനായിരങ്ങൾ പങ്കെടുത്തു. മലയാളിമങ്ക, അത്തപ്പൂക്കളം, പായസം, ഘോഷയാത്ര തുടങ്ങിയ മത്സരങ്ങൾ നടത്തി. പഞ്ചവാദ്യം, പുലിക്കളി, ചെണ്ടമേളം, തിരുവാതിര എന്നിവയും ആഘോഷത്തിന് മാറ്റുകൂട്ടി. 

സാംസ്‌കാരിക സമ്മേളനം കേരള തുറമുഖ–മ്യൂസിയം മന്ത്രി അഹമദ് ദേവർകോവിൽ ഉദ്‌ഘാടനം ചെയ്തു. പ്രസിഡന്റ് പോൾ ടി. ജോസഫ് അധ്യക്ഷത വഹിച്ചു.  ദുബായ് ഇന്ത്യൻ കോൺസൽ തഡു മമു മുഖ്യാതിഥി ആയിരുന്നു. സെക്രട്ടറി എ.എസ്. ദീപു, ട്രഷറർ നൗഷാദ്, വൈസ് പ്രസിഡന്റ് വെങ്കിട് മോഹൻ, ഷൈൻ ചന്ദ്രസേനൻ, മുഹമ്മദ് റഫീഖ്, സാനു മാത്യു, മച്ചിങ്ങൽ രാധാകൃഷ്ണൻ, ജനറൽ കൺവീനർ പ്രതീപ് ജോൺ, ജോയിന്റ് ജനറൽ കൺവീനർമാരായ ബിന്ദു നായർ, നൗഷാർ കല്ല, രാജേഷ് പിള്ള, ലാൽ ഭാസ്കർ, ആദിത്യ സിങ്, വിഘ്‌നേശ്വർ, ശ്രീകുമാർ എന്നിവർ സംബന്ധിച്ചു.  

കുട്ടികൾക്ക് പെയിന്റിങ് - ഡ്രോയിങ് മത്സരം, ഓണസദ്യ, ഗാനമേള എന്നിവയുമുണ്ടായിരുന്നു. ദുബായിലെ തൊഴിലാളികളെ ആദരിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ സിനിമ വേണ്ടെന്ന് വച്ചതല്ല, ഞാൻ സിനിമയെ വേണ്ടെന്നു വച്ചതാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}