ADVERTISEMENT

ദോഹ ∙ ഖത്തര്‍ മലയാളികള്‍ക്കു വേണ്ടി തനിമ ഖത്തര്‍ സംഘടിപ്പിച്ച അവധിക്കാല രചന മത്സരങ്ങളിലെ വിജയികള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. റയാന്‍ സിഐസി ഹാളില്‍ നടന്ന പരിപാടിയിൽ തനിമ ഖത്തര്‍ ഡയറക്ടര്‍ ആര്‍.എസ്. അബ്ദുല്‍ ജലീൽ അധ്യക്ഷനായിരുന്നു. ഖത്തര്‍ ഇന്ത്യന്‍ ഓഥേഴ്‌സ് ഫോറം പ്രസിഡന്റ് ഡോ. കെ.സി. സാബു ഉദ്ഘാടനം ചെയ്തു. അന്‍വര്‍ ഹുസൈന്‍, ആര്‍.ജെ. രതീഷ്, ഗിന്നസ് ബുക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ് ജേതാവ് ലൈബ അബ്ദുല്‍ ബാസിത്ത്, തനിമ ജനറല്‍ സെക്രട്ടറി ഷറഫുദ്ധീന്‍, തനിമ എക്‌സിക്യൂട്ടീവ് മെമ്പര്‍ യൂസുഫ് പുലാപ്പറ്റ എന്നിവര്‍ പ്രസംഗിച്ചു. 

കഥ രചനയുടെ അവലോകനം പ്രശസ്ത എഴുത്തുകാരനും നോവലിസ്റ്റുമായ കെ.പി. രാമനുണ്ണി നിര്‍വഹിച്ചു. പ്രശസ്ത ചെറുകഥാകൃത്ത് പി. കെ. പാറക്കടവ് വിജയികളെ പ്രഖ്യാപിച്ചു. കഥാ രചനയില്‍ ടി. എം. നിയാസ് ഒന്നാം സ്ഥാനവും അജി കമാല്‍ രണ്ടാം സ്ഥാനവും നേടി. കെ. നാസിമുദ്ധീന്‍, എം. കെ. മുനീറ എന്നിവര്‍ മൂന്നാം സ്ഥാനം പങ്കിട്ടു. അമല്‍ ഫെര്‍മിസ്, ഹുസ്സൈന്‍ തൃത്താല, പ്രഹ്‌ളാദ് കൊങ്ങത്ത്, ഇ.കെ. ഷംസുദ്ധീന്‍, ബിയ ജോസ്, ഇബ്രാഹിം അബൂബക്കര്‍ എന്നിവര്‍ പ്രോത്സാഹന സമ്മാനത്തിന് അര്‍ഹരായി.

വി.ജി തമ്പി, കെ.ടി. സൂപ്പി മാസ്റ്റര്‍ എന്നിവര്‍ ആയിരുന്നു കവിത രചനയുടെ ജൂറി അംഗങ്ങള്‍. കവിതാ വിഭാഗത്തില്‍ സക്കീര്‍ ഹുസ്സൈന്‍ ഒന്നാം സ്ഥാനവും എ. കെ. അബ്ദുല്‍ റഹ്‌മാന്‍ രണ്ടാം സ്ഥാനവും രമേശ് രാമചന്ദ്രന്‍ നായര്‍ മൂന്നാം സ്ഥാനവും നേടി. ഷിജു മാവേലിക്കര, ജാസ്മിന്‍ ഹാനി, അനസ് അഷ്റഫ്, സന്തോഷ് കണ്ണംപറമ്പില്‍, കെ. വി. ഗസ്ന, വിമല്‍ വാസുദേവ്, ഷംന ആസ്മി, നബില റിയാസ്, നൗഫീല്‍ ഇല്ലത്ത്, സി.എച്ച്. ഫസ്ന യൂസുഫ് എന്നിവര്‍ പ്രോത്സാഹന സമ്മാനം കരസ്ഥമാക്കി. 

യാത്രാനുഭവങ്ങളുടെ രചനാവലോകനം പ്രശസ്ത പത്രപ്രവര്‍ത്തകന്‍ എ. റഷീദുദ്ധീന്‍ നിര്‍വഹിച്ചു. എഴുത്തുകാരനും യാത്രികനുമായി പി.ടി. യൂനുസ് ചേന്നമംഗലൂര്‍ വിജയികളെ പ്രഖ്യാപിച്ചു. ഡോ.ഷെറിന്‍ ഷഹാന ഒന്നാം സ്ഥാനവും ഷിറിന്‍ ഷബീര്‍, ജിജോയ് ജോര്‍ജ് എന്നിവര്‍ രണ്ടാം സ്ഥാനവും ഷീബ അശോകന്‍ മൂന്നാം സ്ഥാനവും നേടി. അമല്‍ ഫെര്‍മിസ്, ഇ. തൗഫീഖ് എന്നിവര്‍ക്ക് പ്രോത്സാഹന സമ്മാനം ലഭിച്ചു. 

തിരഞ്ഞെടുക്കപ്പെട്ട രചനകളുടെ ഓണ്‍ലൈന്‍ പതിപ്പിന്റെ പ്രകാശനം ഡോ. കെ. സി. സാബു  നിര്‍വഹിച്ചു. നവാസ് റസാഖ്, അന്‍വര്‍ ഹുസൈന്‍, ആര്‍. ജെ . രതീഷ്, തനിമ അസി. ഡയറക്ടര്‍ അഹമ്മദ് ഷാഫി എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഷിജു വര്‍ഗീസ്, വിമല്‍ വാസുദേവ്, ബിയ ജോസ്, സുബൈര്‍ കെ.കെ എന്നിവര്‍ കവിതകള്‍ ആലപിച്ചു. ഫൈസല്‍ അബൂബക്കറിന്റെ ദൈവ പ്രകീര്‍ത്തന കവിതാലാപനം നടത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com