സൗദിയിൽ വാഹനാപകടം: കോഴിക്കോട് സ്വദേശി മരിച്ചു
Mail This Article
×
ജിദ്ദ ∙ സൗദിയിൽ ഉണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശി മരിച്ചു. കോഴിക്കോട് കൊടുവളളി ഓമശ്ശേരി പുത്തൂര്‍ സ്വദേശി തെക്കേ ചാലില്‍ അന്‍വര്‍ ഷഫീഖ് (33) ആണ് മരിച്ചത്. റിയാദില്‍ നിന്ന് ജിദ്ദയിലേക്കുള്ള യാത്രാമധ്യേ ബുധനാഴ്ച രാത്രി റുവൈദയില്‍ ഇദ്ദേഹം ഓടിച്ചിരുന്ന വാഹനം ട്രെയിലറിലിടിക്കുകയായിരുന്നു. ഭാര്യ: ആരിഫ. ഏക മകന്: അസ്മിന്. പിതാവ്: അബൂബക്കര്‍, മാതാവ്: ഫാത്തിമ. റുവൈദ ജനറല്‍ ആശുപത്രിയിലുള്ള മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.