ADVERTISEMENT

ദുബായ്∙ ഹൈവേയിലോ മെയിൻ റോഡിലോ വൺവേ പാതയിലോ ആകട്ടെ, നിങ്ങൾ വാഹനമോടിക്കുന്നത് വളരെ വേഗത്തിലല്ലെന്ന് ഉറപ്പാക്കാൻ ഓരോ റോഡിന്റെയും വേഗപരിധി മനസിലാക്കണമെന്ന് അധികൃതർ പറഞ്ഞു. വേഗപരിധി പാലിക്കുന്നത് നിങ്ങളുടെ സുരക്ഷയും മറ്റു റോഡ് ഉപയോക്താക്കളുടെ സുരക്ഷയും ഉറപ്പാക്കുന്നു.  ദുബായിലെ റോഡുകളുടെ വിശദാംശങ്ങൾ ദുബായ് പൊലീസിന്റെ വെബ്‌സൈറ്റായ dubaipolice.gov.ae യിൽ നിന്നു മനസിലാക്കണമെന്നും അഭ്യർഥിച്ചു. 

വേഗപരിധി മണിക്കൂറിൽ 60 കി.മീ മുതൽ 120 കി.മീ വരെ വ്യത്യാസപ്പെടുമ്പോൾ, ഇവ എമിറേറ്റിലെ പ്രധാന റോഡുകളാണെന്നതും ഉയർന്ന വേഗപരിധിയുണ്ടെന്നതും ശ്രദ്ധിക്കേണ്ടതാണ്. സമീപപ്രദേശങ്ങൾക്കും സ്‌കൂളുകൾക്കും ചുറ്റുമുള്ള ഉൾപ്രദേശത്തെ റോഡുകൾക്ക്, വേഗപരിധി പലപ്പോഴും കുറവാണ്– ഏകദേശം 40 കി.മീ.

ദുബായ് പൊലീസ് നൽകിയ പട്ടികയിൽ ദുബായിലെ പ്രധാന റോഡുകളുടെ ചില അടിസ്ഥാന വിവരങ്ങൾ നൽകുന്നു. തെരുവിന്റെയോ റോഡിന്റെയോ പേര്, റോഡിന്റെ വേഗം, 'റഡാർ നിയന്ത്രണം', പാതകളുടെ എണ്ണം എന്നിവ പട്ടികയിലുൾപ്പെടുന്നു.  ദുബായിൽ വാഹനമോടിക്കുന്നവർക്ക് ഗ്രേസ് സ്പീഡ് ലിമിറ്റ് ഉണ്ട്. ഇത് സാധാരണയായി മണിക്കൂറിൽ 20 കിലോമീറ്ററാണ്. അതിനുശേഷം അമിത വേഗത്തിന് പിഴ ഈടാക്കും. ഉദാഹരണത്തിന്, റോഡിന്റെ വേഗ പരിധി മണിക്കൂറിൽ 80 കി.മീ. ആണെങ്കിൽ മണിക്കൂറിൽ 20 കി.മീ. ബഫർ ഉണ്ട്. അതിനാൽ 100 കിലോമീറ്റർ വേഗത്തിൽ വാഹനമോടിക്കുന്നുവെങ്കിൽ അമിതവേഗത്തിന് പിഴ ഈടാക്കില്ല. മണിക്കൂറിൽ 101 കിലോമീറ്റർ വേഗത്തിലായാൽ റഡാർ കടക്കുമ്പോൾ കാർ ക്യാമറയിൽ പിടിക്കപ്പെടും.

ദുബായിലെ ചില പ്രധാന റോഡുകളിലെ വേഗപരിധി

1. അൽ നഹ്ദ റോഡ് : മണിക്കൂറിൽ 80 കി.മീ.

റഡാർ നിയന്ത്രണം: മണിക്കൂറിൽ 101 കി.മീ

 2. ഡമാസ്കസ് റോഡ് : 80 

റഡാർ നിയന്ത്രണം: 101 

3. അൽ ഖുദ്സ് റോഡ് : 80

 റഡാർ നിയന്ത്രണം: 101

4. ടുണീഷ്യ റോഡ് : 80

 റഡാർ നിയന്ത്രണം: 101 

  5. ഷെയ്ഖ് ഖലീഫ റോഡ് : 70

 റഡാർ നിയന്ത്രണം: 91 

6. അമ്മാൻ റോഡ് : 80

 റഡാർ നിയന്ത്രണം: 101 

7. അൽ മിന റോഡ് : 80‌

 റഡാർ നിയന്ത്രണം: 101 

8. ബെയ്റൂട്ട് റോഡ് : 80

 റഡാർ നിയന്ത്രണം: 101 

9. സബീൽ രണ്ടാമൻ റോഡ് : 80

 റഡാർ നിയന്ത്രണം: 101 

10. ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ റോഡ് : 100

റഡാർ നിയന്ത്രണം: 121 

11. എയർപോർട്ട് ടണൽ-ബെയ്റൂട്ട് റോഡ് : 80

 റഡാർ നിയന്ത്രണം: 101 

12. ട്രിപ്പോളി റോഡ് : 100/90

റഡാർ നിയന്ത്രണം: 121/111 

13. ജുമൈറ റോഡ് : 100/90 

റഡാർ നിയന്ത്രണം: 121/111 

14. നാദ് അൽ ഷിബ റോഡ് : 70 

റഡാർ നിയന്ത്രണം: 91 

15. അൽ വാസ്ൽ റോഡ് : 70

 റഡാർ നിയന്ത്രണം: 91 

15. ബാഗ്ദാദ് റോഡ് : 70/80

 റഡാർ നിയന്ത്രണം: 91/101

16. ഉമ്മുൽ ഷീഫ് റോഡ് : 70 

റഡാർ നിയന്ത്രണം: 91 

17. അൽ മനാറ റോഡ് : 70

റഡാർ നിയന്ത്രണം: 91 

18. അൽ അത്തർ റോഡ് : 70

റഡാർ നിയന്ത്രണം: 91 

19. അൽ തുനയ റോഡ് : 70

റഡാർ നിയന്ത്രണം: 91 

20. അൽ ഹദീഖ റോഡ് : 70

റഡാർ നിയന്ത്രണം: 91 

21. അൽ സെയ്ഫ് റോഡ് : 70

റഡാർ നിയന്ത്രണം: 91 

22. അൽ ഒറൂബ റോഡ് : 70

റഡാർ നിയന്ത്രണം: 91 

23. ‌ടവേഴ്സ് റോഡ് : 70 

റഡാർ നിയന്ത്രണം: 91 

24. മസ്‌കത്ത് റോഡ് : 80 

റഡാർ നിയന്ത്രണം: 101 

25. അൽ ഖൈൽ റോഡ് 100

റഡാർ നിയന്ത്രണം: 121 

26. അൽ യാലെയ്സ് റോഡ് : 100

റഡാർ നിയന്ത്രണം: 121 

27. അൽ അവീർ റോഡ് : 100

റഡാർ നിയന്ത്രണം: 121 

28. എമിറേറ്റ്സ് റോഡ് റോഡ് : 110

റഡാർ നിയന്ത്രണം: 131 

29. മുഹമ്മദ് ബിൻ സായിദ് റോഡ് : 110

റഡാർ നിയന്ത്രണം: 131 

30. എക്സ്പോ റോഡ് : 100

റഡാർ നിയന്ത്രണം: 121 

31. അൽ ഇത്തിഹാദ് റോഡ് : 100

ആധാർ നിയന്ത്രണം: 121 

32. റാസ്ൽ ഖോർ റോഡ് : 100 

റഡാർ നിയന്ത്രണം: 121 

33. ഷെയ്ഖ് സായിദ് റോഡ് : 100 / 120 

റഡാർ നിയന്ത്രണം: 121/141 

34. അൽ റബാത്ത് റോഡ് : 100

റഡാർ നിയന്ത്രണം: 121 

35. അൽ ഖവാനീജ് റോഡ് : 100

റഡാർ നിയന്ത്രണം: 121 

36. അൽ അമർദി റോഡ് : 100

റഡാർ നിയന്ത്രണം: 121 

37. ഷെയ്ഖ് റാഷിദ് റോഡ് : 100

റഡാർ നിയന്ത്രണം: 121

38. ഹത്ത മെയിൻ റോഡ് : 100/120

റഡാർ നിയന്ത്രണം: 121/141 

39. അൽ ഖലീജ് റോഡ് : 80

പാതകളുടെ എണ്ണം: 4/3

 40. വിമാനത്താവളം റോഡ് : 80

റഡാർ നിയന്ത്രണം: 101 

41. നാദ് അൽ ഹമർ റോഡ് : 80

റഡാർ നിയന്ത്രണം: 101 

42. രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് റോഡ് : 70

റഡാർ നിയന്ത്രണം: 91 

43. അൽ സൗഫൂഹ് റോഡ് : 70

റഡാർ നിയന്ത്രണം: 91 

44. ഊദ് മേത്ത റോഡ് : 60/80

 റഡാർ നിയന്ത്രണം: 91/101 

45. ഉമ്മു ഹുറൈർ റോഡ് 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com