ADVERTISEMENT

ജിദ്ദ ∙ സൗദി ഗ്രെയിൻസ് ഓർഗനൈസേഷൻ (സാഗൊ) ഭക്ഷ്യനഷ്ടവും പാഴാക്കലും കുറയ്ക്കുന്നതിനുള്ള ക്യാംപെയിനു  തുടക്കം കുറിച്ചു. വിപുലമായ ബോധവൽക്കരണ  ക്യാംപെയിനാണ് തുടക്കം കുറിച്ചത്.

 

സൗദിയിൽ ഭക്ഷണം  പാഴാക്കലിന്റെ  മൂല്യം പ്രതിവർഷം 40 ബില്യൻ റിയാൽ കവിഞ്ഞു. അതേസമയം ഭക്ഷ്യനഷ്ടത്തിന്റെയും മാലിന്യത്തിന്റെയും ശതമാനം 33 ശതമാനത്തിലെത്തി. ഒക്‌ടോബർ അവസാനം വരെ കാമ്പയിൻ തുടരും, അതേസമയം ജീവിതത്തിന്റെ എല്ലാ മേഖലകളിലെയും ഭക്ഷ്യനഷ്ടത്തിന്റെയും മാലിന്യത്തിന്റെയും ഗൗരവം വിശദീകരിക്കുന്നതിന് ഈ വർഷം മുഴുവനും രാജ്യത്ത് ഭക്ഷ്യനഷ്ടവും മാലിന്യവും കുറയ്ക്കുന്നതിനുള്ള ദേശീയ പരിപാടിയുടെ ഭാഗമായി  ഔദ്യോഗിക സൈറ്റുകൾ വഴി ബോധവൽക്കരണ പരിപാടികൾ തുടരും.

 

 

 സാമ്പത്തിക, ആരോഗ്യ, സാമൂഹിക, പാരിസ്ഥിതിക തലങ്ങളിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുകയും ഭക്ഷ്യ ഉൽപാദന പ്രക്രിയയുടെ അവിഭാജ്യ ഘടകമായ വിഭവങ്ങൾ നഷ്ടപ്പെടുകയും പാഴാക്കുകയും ചെയ്യുന്നതിനാൽ ഭക്ഷ്യനഷ്ടവും പാഴാക്കലും ആഗോള ആശങ്കയാണ് എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഇത് കാർഷിക, വ്യാവസായിക ജോലികളിൽ നിന്നുള്ള സാമ്പത്തിക വരുമാനത്തിൽ കുറവുണ്ടാക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com