വിസ്താര മുംബൈ–അബുദാബി പ്രതിദിന സർവീസ് തുടങ്ങി

VISTARA
SHARE

അബുദാബി∙ വിസ്താര എയർലൈൻസിന്റെ മുംബൈ–അബുദാബി പ്രതിദിന സർവീസിനു ഇന്നലെ തുടക്കമായി. കന്നി വിമാനം മുംബൈയിൽനിന്നും വൈകിട്ട് 7.10ന് പുറപ്പെട്ട വിമാനം യുഎഇ സമയം രാത്രി 8.40ന് അബുദാബി രാജ്യാന്തര വിമാനത്താവളത്തിൽ എത്തി.

തിരിച്ച് അബുദാബിയിൽനിന്ന് രാത്രി 9.40ന് പുറപ്പെട്ട് മുംബൈയിൽ വെളുപ്പിന് 2.45ന് എത്തിച്ചേരുംവിധമാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. യാത്രക്കാർക്ക് ബിസിനസ്, പ്രീമിയം ഇക്കോണമി,  ഇക്കോണമി ക്ലാസ് സേവനം ലഭിക്കും.

ഗൾഫ് രാജ്യങ്ങളിൽ വിസ്താരയുടെ സാന്നിധ്യം ശക്തിപ്പെടുത്തി വരുന്നതിന്റെ ഭാഗമായാണ് അബുദാബി സേവനമെന്ന്  ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ വിനോദ് കണ്ണൻ പറഞ്ഞു. സമസ്ത മേഖലകളിലും ലോകത്തിന്റെ ഉന്നതിയിലേക്കു കുതിക്കുന്ന യുഎഇയിലേക്കുള്ള സർവീസ് ബിസിനസുകാർക്കും വിനോദസഞ്ചാരികൾക്കും തൊഴിൽ അന്വേഷകർക്കുമെല്ലാം ഗുണം ചെയ്യുമെന്നും പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ഡിസംബർ മാസഫലം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA