ADVERTISEMENT

മസ്‌കത്ത് ∙ ഒഐസിസി മത്ര റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജിയുടെ നൂറ്റി അൻപത്തിമൂന്നാമത് ജന്മദിനാഘോഷിച്ചു. ഇന്നു രാജ്യം നേരിടുന്ന എല്ലാ വിഭാഗീയതകൾക്കും അരക്ഷിതാവസ്ഥയ്ക്കും കാരണം ഗാന്ധിയൻ ദർശനങ്ങളിൽ നിന്നുള്ള വ്യതിചലനമാണെന്ന് മുഖ്യ പ്രഭാഷണം നടത്തിക്കൊണ്ട് കെപിസിസി നിർവ്വാഹക സമിതി അംഗവും കരുനാഗപ്പള്ളി നഗരസഭയുടെ പ്രഥമ ചെയർമാനുമായ അൻവർ പറഞ്ഞു. ഗാന്ധിജിയുടെ ജീവിത രീതികളും ആശയങ്ങളും തന്നെ ആഴത്തിൽ സ്വാധീനിച്ചിട്ടുണ്ടെന്നും അദ്ദേഹം ലോകത്തിനു നൽകിയ അഹിംസാ സന്ദേശത്തോളം മഹത്തരമായ ഒരു സന്ദേശം നൽകാൻ മറ്റൊരു ലോകനേതാവിനും കഴിഞ്ഞിട്ടില്ലെന്നും ചടങ്ങിൽ കുടുംബസമേതം പങ്കെടുത്ത ആർഒപി റിട്ടയേർഡ് ഓഫീസറുമായ സായിദ് അൽ ബലൂഷി എടുത്തുപറഞ്ഞു.

രാജ്യം ഇന്ന് നേരിടുന്ന വെല്ലുവിളികൾ അഹിംസയുടെ മാർഗ്ഗത്തിലൂടെ നേരിടണമെന്നും ഗാന്ധിജിയുടേതുപോലെ മറ്റുള്ളവർക്ക് സന്ദേശമാകുന്ന ജീവിതം നയിക്കാൻ നമുക്കാവണമെന്നും ദേശീയ പ്രസിഡന്റ്‌ ചൂണ്ടിക്കാട്ടി. മഹത്തായ ഗാന്ധിയൻ ദർശനങ്ങൾ എല്ലാ അർഥത്തിലും പ്രവർത്തികമാക്കേണ്ട കാലഘട്ടത്തിലൂടെ കടന്നുപോകുമ്പോഴും ഗാന്ധിജിയെ തന്നെ അപ്രസക്തമാക്കാൻ ശ്രമിക്കുന്ന ഭരണകൂടമാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് ഇന്റർനാഷനൽ ഗാന്ധിയൻ തോട്സ് ഗ്ലോബൽ ചെയർമാനും മുതിർന്ന നേതാവുമായ എൻ. ഒ. ഉമ്മൻ തന്റെ പ്രഭാഷണത്തിൽ ചൂണ്ടിക്കാണിച്ചു. ബഹുസ്വരതയിൽ അധിഷ്ഠിതമായ രാജ്യമാണ് ഇന്ത്യയെന്നും എല്ലാ ഇന്ത്യക്കാരെയും തന്റെ സോഹോദരീ സഹോദരന്മാരായി കാണുവാൻ പഠിപ്പിച്ച ഗാന്ധിജിയുടെ ദർശനങ്ങളിൽ നിന്നും പിന്നോക്കം പോയാൽ അത് രാജ്യത്തെ തകർച്ചയിലേക്ക് നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒഐസിസി മത്ര റീജിയണൽ കമ്മിറ്റി പ്രസിഡന്റ്‌ മുഹമ്മദ്‌ കുട്ടി ഇടക്കുന്നം അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി സജി ഇടുക്കി സ്വാഗതവും വൈസ് പ്രസിഡന്റ്‌ ശംഭുകുമാർ പാലക്കാട്‌ കൃതജ്ഞതയും പറഞ്ഞു. നേതാക്കളായ മാത്യു മെഴുവേലി, അഡ്വ : എം. കെ. പ്രസാദ്, റെജി പുനലൂർ, അബ്ദുൾ കരീം, മറിയാമ്മ, നൗഷാദ് കാക്കടവ്,റിസ്‌വിൻ ഹനീഫ്, മനോജ്‌ കായംകുളം, മുംതാസ്, നോയൽ സൈദ്, ബീനബാലകൃഷ്ണൻ, സിറാജ്, ഷാനവാസ്‌ പട്ടാമ്പി, മനാഫ് കോഴിക്കോട്, ജോജി വാകത്താനം, രാജീവ്‌ കണ്ണൂർ, മുഹമ്മദ് ഷെയ്ഖ് തുടങ്ങിയവർ സംസാരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com