ദുബായ് ∙ സൗദി ആസ്ഥാനമായി പ്രവർത്തിക്കുന്ന റബഹ ഗ്രൂപ്പിന്റെ പുതിയ സംരംഭം ദുബായിൽ ആരംഭിച്ചു. യുഎഇയിലെ സർക്കാർ സർവീസുകളുടെ രംഗത്ത് കൂടുതൽ സേവനം ഉറപ്പാക്കുന്നതാണ് പുതിയ സംരംഭങ്ങൾ. ബെസ്റ്റെക്സ് ബിസിനസ് സെറ്റപ്പ് ആൻഡ് സൊലൂഷൻസ്, അൽ റാഖി റിയൽ എസ്റ്റേറ്റ് എന്നീ കമ്പനികളാണ് പ്രവർത്തനം ആരംഭിച്ചത്.
റീജൻസി ഗ്രൂപ്പ് ചെയർമാൻ ഷംസുദ്ദീൻ ബിൻ മുഹ്‌യിദ്ദീൻ ഉദ്ഘാടനം ചെയ്തു. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് മാനേജിങ് ഡയറക്ടർ (ഇന്റർനാഷനൽ ഒാപറേഷൻസ്) ഷാംലാൽ അഹമദ്, യുഎഇ മുൻ മന്ത്രി മുഹമ്മദ് സൗദ് അൽ ഖിന്‍ദി, റബഹ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടർ ഖാലിദ് ഹിലാൽ അൽ മുതൈരി, വ്യവസായി എ.എ.കെ. മുസ്തഫ, സലീം ഇട്ടമ്മൽ, അജിത് ഇബ്രാഹിം, ജമാൽ, സയിദ് അബ്ദുൽ ഗഫൂർ, സാബു, ബറാഹ്, മുജാബ്, അബ്ദുൽ റഷീദ്,ഷഫീഖ് അണ്ടോണ തുടങ്ങിയവർ പങ്കെടുത്തു. യുഎഇയിൽ പുതിയ ബിസിനസ് സംരംഭകർക്ക് ഏറ്റവും എളുപ്പത്തിൽ എല്ലാവിധ സർക്കാർ സേവനങ്ങളും കൃത്യതയോടെ നൽകുകയാണ് ലക്ഷ്യമെന്ന് അധികൃതർ അറിയിച്ചു .
മുനിസിപ്പാലിറ്റി, ഹെൽത്ത്, സ്പോർട്സ് കൗൺസിൽ, മീഡിയ കൗൺസിൽ, സിവിൽ ഏവിയേഷൻ, സിവിൽ ഡിഫെൻസ്, സെക്യൂരിറ്റി, റിയൽ എസ്റ്റേറ്റ് അതോറിറ്റി, ആർടിഎ, തുടങ്ങിയ എല്ലാ വകുപ്പുകളുമായി ബന്ധപ്പെട്ട ബിസിനസ് തുടങ്ങാൻ ആവശ്യമായ രേഖകളും തയാറാക്കി നൽകുമെന്നും അറിയിച്ചു. ഷെയ്ഖ് സായിദ് റോഡിൽ ബിസിനസ് തുടങ്ങാൻ ആവശ്യമായ രീതിയിൽ ഫർണിഷ്ഡ് ഓഫീസുകളും ചുരുങ്ങിയ ചെലവിൽ ലഭ്യമാണ്. യുഎഇ ലോക്കൽ സ്പോൺസർഷിപ്പ്, ഗോൾഡൻ, ഗ്രീൻ, ഇൻവെസ്റ്റർ, പാർട്ണർ, ഫാമിലി, വിസിറ്റിങ്, യുഎഇ & സൗദി മൾട്ടിപ്പിൾ എൻട്രി വീസാ സർവീസുകളും ചെയ്തു കൊടുക്കും.