ആറാം പതിപ്പിനു ഒരുങ്ങി ദുബായ് ഫിറ്റ്നസ് ചാലഞ്ച്; റജിസ്ട്രേഷൻ ആരംഭിച്ചു

dfc-dubai-ride
(ഫയൽ ചിത്രം)
SHARE

ദുബായ് ∙ സ്വദേശികൾക്കും വിദേശികൾക്കും ആരോഗ്യ പാഠങ്ങൾ നൽകി വിജയകരമായി മുന്നോട്ടു പോകുന്ന ദുബായ് ഫിറ്റ്നസ് ചാലഞ്ചിന്റെ (ഡിഎഫ്സി) ആറാം പതിപ്പിന്റെ റജിസ്ട്രേഷൻ ആരംഭിച്ചു. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് ഫിറ്റ്നസ് ചാലഞ്ചിന് നേതൃത്വം നൽകുന്നത്. ഒക്ടോബർ 29 മുതൽ നവംബർ 27 വരെ നീണ്ടു നിൽക്കുന്ന കായിക മേളയിൽ ഒട്ടേറെ വ്യായാമ, ഉല്ലാസ പരിപാടികൾ ഉണ്ടാകും. ‘30 മിനിറ്റ് 30 ദിവസം’ എന്നതാണ് ഡിഎഫ്സിയുടെ പ്രമേയം. അതായത് 30 ദിവസം 30 മിനിറ്റുനേരം ഫിറ്റ്നസിനായി ചെലവഴിക്കുക. റജിസ്റ്റർ ചെയ്യേണ്ട സൈറ്റുകൾ: www.dubaifitnesschallenge.com, www.dubairun.com.

Dubai-Run-on-Sheikh-Zayed-Road1

വ്യക്തികളിൽ വ്യായാമ ശീലങ്ങൾ വളർത്തുകയാണു ലക്ഷ്യം. സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾ, യോഗ കേന്ദ്രങ്ങൾ, കായിക പരിശീലന കേന്ദ്രങ്ങൾ എന്നിവയും ചാലഞ്ചിൽ പങ്കെടുക്കും. വാട്ടർ സ്പോർട്സ്, സൈക്ലിങ്, ഓട്ടം, കായികമേളകൾ, ഉല്ലാസ പരിപാടികൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. ബീച്ചുകൾ, പാർക്കുകൾ, മാളുകൾ എന്നിവിടങ്ങളിലാണു പരിശീലന പരിപാടികൾ. 2017ൽ ഷെയ്ഖ് ഹംദാൻ തുടക്കമിട്ട ചാലഞ്ചിന് ഓരോ തവണയും ആവേശകരമായ സ്വീകാര്യതയാണു ലഭിക്കുന്നത്.

Dubai-Run-on-Sheikh-Zayed-Road

വലിയ ഒരുക്കങ്ങളാണ് ഈ വർഷം ഫിറ്റ്നസ് ചാലഞ്ചിനായി തയാറാക്കുന്നത്. 15 കമ്യൂണിറ്റി ഫിറ്റ്നസ് ഹബ്ബുകൾ, കായിക പരിപാടികൾ, ആയിരക്കണക്കിനു സൗജന്യ ക്ലാസുകൾ എന്നിവ നടക്കും. പ്രശസ്തമായ ദുബായ് റൈഡ്, ദുബായ് റൺ എന്നിവ ഇത്തവണയും ഷെയ്ഖ് സായിദ് റോഡിൽ അരങ്ങേറും. ഫുട്ബോൾ, ടെന്നീസ്, പെഡൽ ടെന്നീസ്, ക്രിക്കറ്റ് തുടങ്ങിയവ നടക്കും. കൈറ്റ് ബീച്ച് ഫിറ്റ്നസ് വില്ലേജ്, ലാസ്റ്റ് എക്സിറ്റ് അൽ ഖവാനീജ് ഫിറ്റ്നസ് വില്ലേജ് എന്നിങ്ങനെ രണ്ടു വില്ലേജുകൾ പ്രവർത്തിക്കും. യോഗ, സൈക്കിളിങ്, വാട്ടർ സ്പോർട്സ് തുടങ്ങി നിരവധി പരിപാടികൾ ഇതിന്റെ ഭാഗമായി നടക്കും. 

Dubai-Run-on-Sheikh-Zayed-Road-new

ദുബായ് ഫിറ്റ്നസ് ചാലഞ്ചിന്റെ പ്രധാന പരിപാടികളിൽ ഒന്നായ ദുബായ് റൈഡ് നവംബർ ആറിന് നടക്കും. ദുബായിലെ ഷെയ്ഖ് സായിദ് റോഡിൽ നടക്കുന്ന പരിപാടിയിൽ കുടുംബങ്ങൾ, വ്യക്തികൾ, സൈക്കിളിസ്റ്റുകൾ തുടങ്ങിയവർക്കു പങ്കെടുക്കാം. ദുബായ് റൺ നവംബർ 20നാണ് നടക്കുക. കഴിഞ്ഞ വർഷം ഈ പരിപാടികൾക്കു റെക്കോർഡ് പങ്കാളിത്തമായിരുന്നു. ദുബായ് ഫിറ്റ്നസ് ചാലഞ്ചിന്റെ ഗ്രാൻഡ് ഫിനാലെയിൽ 1,46000 പേരാണ് ഷെയ്ഖ് സായിദ് റോഡിൽ ഓടിയത്. 33,000 സൈക്കിളിസ്റ്റുകളും എത്തി. 

dubai-run

ഓരോ വ്യക്തിയും ദിവസവും അരമണിക്കൂർ എങ്കിലും വ്യായാമം ചെയ്യണമെന്നാണ് ഷെയ്ഖ് ഹംദാന്റെ ചാലഞ്ച്. ഒരു മാസം കഴിയുമ്പോഴേക്കും ഇതു ശീലമാകും. ജീവിതശൈലീ രോഗങ്ങളിൽ നിന്നു മോചനം നൽകാനും 'സ്മാർട്' ജീവിതം ഉറപ്പാക്കാനും അവസരമൊരുങ്ങും. ഫിറ്റ്നസ് ചാലഞ്ചിൽ യോഗയും ഒരു പ്രധാന ഇനമാണ്. മരുന്നുകൊണ്ടല്ല, ശീലങ്ങൾ കൊണ്ടാണ് രോഗങ്ങൾ മാറ്റിയെടുക്കേണ്ടതെന്ന സന്ദേശമാണ് ചാലഞ്ച് നൽകുന്നത്.

English Summary: Registration opens for Dubai Fitness Challenge 2022

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എച്ചിൽ കൂമ്പാരത്തിനപ്പുറം എന്നെ കണ്ടപ്പോൾ അമ്മയുടെ കണ്ണങ്ങ് തിളങ്ങി...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA