അധ്യാപന മികവ്; യുഎഇയിൽ മലയാളികളുടെ അഭിമാനമായി ഗ്രീഷ്മ നായർ

award
അബുദാബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പ് പ്രതിനിധിയിൽ നിന്ന് ഗ്രീഷ്മ നായർ (മധ്യത്തിൽ) പുരസ്കാരം ഏറ്റുവാങ്ങിയപ്പോൾ. സ്കൂൾ പ്രിൻസിപ്പൽ അന്ന സമീപം.
SHARE

അബുദാബി∙ ലോക അധ്യാപക ദിനത്തിൽ മലയാളിക്ക് അവാർഡിന്റെ തിളക്കം. പത്തനംതിട്ട അഴൂർ സ്വദേശിയും അബുദാബി മയൂർ പ്രൈവറ്റ് സ്‌കൂൾ കംപ്യൂട്ടർ സയൻസ് അധ്യാപികയും പ്രൈമറി വിഭാഗം മേധാവിയുമായ ഗ്രീഷ്മ നായർക്കാണ് പുരസ്കാരം.

teacher

അബുദാബി  വിദ്യാഭ്യാസ, വിജ്ഞാന വകുപ്പ് (അഡെക്) തിരഞ്ഞെടുത്ത മികച്ച 3 അധ്യാപകരിൽ ഒരാളാണ് ഗ്രീഷ്മ. വിദ്യാർഥികളുടെ പഠന മികവിൽ അധ്യാപികയുടെ സ്വാധീനം, നവീന ആശയങ്ങൾ കണ്ടെത്തി പ്രയോഗവത്കരിക്കൽ, പരിസ്ഥിതി സംരക്ഷണത്തിലെ പങ്ക്, സ്‌കൂൾ സംഘാടനത്തിലെ  ഇടപെടൽ തുടങ്ങിയവ വിലയിരുത്തി വിവിധ സ്കൂളുകൾ സമർപ്പിച്ച 190 അപേക്ഷകളിൽ നിന്നാണ് ജേതാക്കളെ തിരഞ്ഞെടുത്തത്.

8 വർഷമായി അബുദാബിയിലുള്ള ഗ്രീഷ്മ കോവിഡ് കാലത്ത് വിദ്യാർഥികളുമായി ചേർന്ന് പരിസ്ഥിതി സംരക്ഷണത്തിന് സൗരോർജ വിളക്ക്, പേപ്പർ ബാഗ് പദ്ധതികൾ അവതരിപ്പിച്ചിരുന്നു. സ്കൂളിലെ ഇന്നവേഷൻ അംബാസഡർ കൂടിയായ ഗ്രീഷ്മയ്ക്ക് നേരത്തെ ഇൻസ്പയറിങ് ടീച്ചേഴ്സ് അവാർഡ്, യെല്ലാ സ്കൂൾസിന്റെ അമേസിങ് ടീച്ചർ അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

teachers-day

സ്വന്തം കഴിവിൽ വിശ്വസിക്കുകയും കൂടുതൽ മികവോടെ പ്രവർത്തിക്കാനുള്ള മനസ്സും ഉണ്ടെങ്കിൽ അംഗീകാരം അധ്യാപകരെ തേടിയെത്തും. ഭാവിയിലെ നേതാക്കൾക്കു വിജ്ഞാനം പകരാൻ സാധിച്ചതിൽ അഭിമാനിക്കുന്നു. കൂടുതൽ മികവോടെ പ്രവർത്തിക്കാൻ പ്രചോദനമാകും ഈ പുരസ്കാരമെന്ന് ഗ്രീഷ്മ പറഞ്ഞു.

പത്തനംതിട്ട കാത്തലിക് കോളജിൽനിന്നു ഡിഗ്രിയും തിരുവല്ല മാർ അത്തനേഷ്യസിൽനിന്ന് എം.സി.എയും നേടിയ ശേഷം മൗണ്ട് സിയോൻ എൻജിനീയറിങ് കോളജിൽ എംസിഎ ഡിപ്പാർട്ട് മേധാവിയുമായി പ്രവർത്തിക്കവെയാണ് അബുദാബിയിൽ എത്തിയത്. ഒരു വർഷം ബദാസായിദിലെ ബ്രൈറ്റ് റൈഡേഴ്സ് സ്കൂളിലായിരുന്നു.

അഴൂർ കണ്ണങ്ങാട്ടു കിഴക്കേതിൽ അനിൽകുമാറിന്റെയും പത്മകുമാരിയമ്മയുടെയും മകളാണ്. മകൾ അരുണിമ. ബ്രിട്ടിഷ് സ്കൂൾ അൽഖുബൈറാത്തിലെ ആർട് ടീച്ചർ ഡാനിയേൽ സ്റ്റീഫൻ, ഇസ്ലാമിയ ഇംഗ്ലിഷ് സ്കൂളിലെ ഇംഗ്ലിഷ് അധ്യാപിക സുനീല ബുഖാരി സൽമാൻ ചൗധരി എന്നിവരാണ് പുരസ്കാരം നേടിയ മറ്റു അധ്യാപകർ.

English Summary : Keralite Greeshma among 3 ADEK Award winners for Abu Dhabi’s Exceptional Educators 

Manorama Online Manorama Online
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ സിനിമ വേണ്ടെന്ന് വച്ചതല്ല, ഞാൻ സിനിമയെ വേണ്ടെന്നു വച്ചതാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}