ADVERTISEMENT

അബുദാബി∙ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ യുക്രെയ്നിലെ യുദ്ധത്തിനു രാഷ്ട്രീയ പരിഹാരം വേണമെന്ന് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവും മുൻ വിദേശകാര്യ മന്ത്രിയുമായ ഡോ. അൻവർ ഗർഗാഷ് ആവശ്യപ്പെട്ടു.

 

യുദ്ധത്തിന്റെ പ്രത്യാഘാതങ്ങൾ ലോകമെമ്പാടും അനുഭവപ്പെട്ടെന്നും ദുബായിൽ അറബ് മീഡിയ ഫോറത്തിൽ പറഞ്ഞു. നിർഭാഗ്യവശാൽ ഇതുവരെ രാഷ്ട്രീയ പരിഹാരമൊന്നും ഉണ്ടായിട്ടില്ല. ഇരുപക്ഷത്തും ആയിരിക്കാൻ പല രാജ്യങ്ങളും ആഗ്രഹിക്കുന്നില്ല. പക്ഷേ നിയമങ്ങൾക്കൊപ്പമാണ് രാജ്യാന്തര സമൂഹമുള്ളത്. കാട്ടുനിയമം ഒരു രാജ്യത്തിനും ഭൂഷണമല്ലെന്നും പറഞ്ഞു.

 

ഇറാനുമായുള്ള പ്രശ്ന പരിഹാരത്തിനു നല്ല ഉഭയകക്ഷി ബന്ധവും സംഭാഷണവും തുടരും. 20 മുതൽ 30 വർഷം വരെ യുദ്ധങ്ങളിൽ ചെലവഴിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും യുക്തിബോധമുള്ള ആരും അത് അംഗീകരിക്കില്ലെന്നും ഗർഗാഷ് പറഞ്ഞു. യെമൻ, തുർക്കി, ഇറാൻ രാജ്യങ്ങളിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും ഫോറത്തിൽ ചർച്ച ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com