ADVERTISEMENT

ഷാർജ∙ എമിറേറ്റിൽ ഇന്നു മുതൽ ജനസംഖ്യാ കണക്കെടുപ്പ് തുടങ്ങും. കണക്കെടുപ്പുമായി ബന്ധപ്പെട്ടു ഡിപ്പാർട്മെന്റ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് കമ്യൂണിറ്റി ഡവലപ്മെന്റ് (ഡിഎസ്‌സിഡി) ഉദ്യോഗസ്ഥർ വീടുകളിലും സ്ഥാപനങ്ങളിലും നേരിട്ടെത്തും. 

 

കുടുംബവിവരങ്ങൾ 

 

കുടുംബനാഥന്റെ പൗരത്വം, കുടുംബാംഗങ്ങളുടെ എണ്ണം, വയസ്സ്, വിദ്യാഭ്യാസ യോഗ്യത, ബന്ധപ്പെടാനുള്ള നമ്പർ, സംസാരിക്കുന്ന ഭാഷ. 

 

കെട്ടിടങ്ങളെക്കുറിച്ച്

 

കെട്ടിടത്തിന്റെ പേര്, തരം, നില, പ്രവേശന കവാടങ്ങൾ, താമസക്കാർ. പാർപ്പിടമാണോ വ്യാപാര സ്ഥാപനമാണോ എന്നത്. വീടുകളാണെങ്കിൽ നമ്പർ, മുറികളുടെ എണ്ണം, പാർപ്പിടത്തിന്റെ സ്വഭാവം.

 

വിവരങ്ങൾ രഹസ്യം

 

സെൻസസിൽ ശേഖരിക്കുന്ന വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നു ഡിഎസ്‌സിഡി ഓഫിസ് അറിയിച്ചു. കൃത്യമായ തിരിച്ചറിയൽ രേഖകളുമായി സമീപിക്കുന്ന ഉദ്യോഗസ്ഥർക്കു വിവരം നൽകുന്നതിൽ ജനം സഹകരിക്കണമെന്നും കൃത്യമായ വിവരം നൽകണമെന്നും ഡിഎസ്‌സിഡി ആവശ്യപ്പെട്ടു. നേരിട്ടുള്ള പരിശോധനയ്ക്കു ശേഷം എല്ലാവർക്കും സെൻസസ് ഫോമുകൾ വിതരണം ചെയ്യും. ഇതിൽ ഓരോരുത്തരും വിവരങ്ങൾ രേഖപ്പെടുത്തി നൽകണം. 

 

ഉദ്യോഗസ്ഥരോട് സഹകരിക്കണം

 

300 പേരാണ് സെൻസസ് ജോലികൾക്കായി പരിശീലനം പൂർത്തിയാക്കിയത്. സുരക്ഷിതമായി വിവരങ്ങൾ ശേഖരിക്കുന്നതിനുള്ള പരിശീലനമാണ് ഇവർക്കു നൽകിയത്. എമിറേറ്റിലെ വികസന പ്രവർത്തനങ്ങളിലെ വെല്ലുവിളികളെ മറികടക്കുന്നതിന് ജനസംഖ്യാ കണക്കെടുപ്പ് വളരെ പ്രധാനമാണെന്നു സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർമെന്റ് ഡയറക്ടർ അബ്ദുല്ല അൽ കദീദ് പറഞ്ഞു. ഷാർജയിൽ 180 രാജ്യങ്ങളിൽ നിന്നുള്ളവർ താമസിക്കുന്നുണ്ട്.

 

സ്വയം പൂരിപ്പിച്ചു നൽകേണ്ട ഫോം അവരുടെ പ്രാദേശിക ഭാഷയിൽ നൽകുന്നതിന് നടപടി എടുത്തിട്ടുണ്ടെന്നും അബ്ദുല്ല പറഞ്ഞു.  എമിറേറ്റിൽ മുഴുവൻ താമസക്കാരും സെൻസസിൽ പങ്കാളികളാകണം. ഇത് എമിറേറ്റിന്റെ വികസനത്തിനും ഭാവി കാര്യങ്ങൾ തീരുമാനിക്കുന്നതിനും നിർണായകമാണ്.

 

നയ രൂപീകരണ സമിതികളും വികസന പദ്ധതി രൂപീകരണ സമയത്തും സെൻസസിൽ നിന്നു ലഭിക്കുന്ന വിവരങ്ങൾ ഉപയോഗിക്കും. സെൻസസ് വിവരങ്ങൾ മാർച്ചിൽ സർക്കാരിനു കൈമാറും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com