ADVERTISEMENT

ദുബായ് ∙ പ്രശസ്ത സിനിമാ നടനും തിരക്കഥാകൃത്തും സംവിധായകനുമായ അനൂപ് മേനോന് യുഎഇ ഗോൾഡൻ വീസ. ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റലിൽ സിഇഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്നു അദ്ദേഹം 10 വർഷത്തെ വീസ ഏറ്റുവാങ്ങി. മലയാളത്തിലേത് ഉൾപ്പെടെ ഒട്ടേറെ ചലച്ചിത്ര താരങ്ങൾക്ക് യുഎഇ ഗോൾഡൻ വീസയ്ക്ക് വേണ്ടിയുള്ള രേഖകൾ സമർപ്പിച്ചത് ഇസിഎച്ച് ഡിജിറ്റൽ മുഖേനയായിരുന്നു. നൂറിൽപരം സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്ത അനൂപ് മേനോൻ തിരക്കഥാ രംഗത്തും ശ്രദ്ധേയനാണ്.

 

വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കും നിക്ഷേപകര്‍ക്കും ബിസിനസുകാര്‍ക്കുമെല്ലാം യുഎഇ ഭരണകൂടം അനുവദിക്കുന്നതാണ് ഗോള്‍ഡന്‍ വീസകള്‍. 10 വര്‍ഷത്തെ കാലാവധിയുള്ള ഈ വീസകള്‍, കാലാവധി പൂര്‍ത്തിയാകുമ്പോള്‍ പുതുക്കി നല്‍കുകയും ചെയ്യും. മമ്മൂട്ടി, മോഹൻലാൽ തുടങ്ങി പ്രമുഖ നടന്മാരടക്കം ഒട്ടേറെ മലയാളി കലാകാരന്മാർ, ഡോക്ടർമാർ, മാധ്യമപ്രവർത്തകർ എന്നിവർക്ക്  ഇതിനകം ഗോള്‍ഡന്‍ വീസ ലഭ്യമായിട്ടുണ്ട്. 

 

ഗോള്‍ഡന്‍ വീസ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ അടുത്തിടെ യുഎഇ ഇളവ് പ്രഖ്യാപിച്ചിരുന്നു. കൂടുതല്‍ വിഭാഗങ്ങളിലേയ്ക്ക് ഗോള്‍ഡന്‍ വീസയുടെ പ്രയോജനം എത്തിക്കാനാണ് യുഎഇ ലക്ഷ്യമിടുന്നത്.

 

English Summary: UAE golden visa for actor Anoop Menon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com