ADVERTISEMENT

അബുദാബി∙ യുഎഇയിൽ നവംബർ മൂന്നിന് പതാക ദിനം ആചരിക്കാൻ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആഹ്വാനം ചെയ്തു.

 

യുഎഇയുടെ രണ്ടാമത് പ്രസിഡന്റായി ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ 2004ൽ അധികാരമേറ്റതിന്റെ സ്മരണാർഥമാണ് പതാക ദിനമായി ആചരിക്കുന്നത്.

 

ദേശസ്നേവും ഐക്യവും അഖണ്ഡതയും പ്രതിധ്വനിക്കുന്ന ചതുർവർണ പതാക രാവിലെ 11ന് സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലും സ്കൂളുകളിലും ഉയർത്താനാണ് നിർദേശം. 1971ൽ സ്വദേശി പൗരൻ അബ്ദുല്ല അൽ മൈന രൂപകൽപന ചെയ്തതാണ് യുഎഇ പതാക.

 

 

ദേശീയ പതാകയിലെ നിറങ്ങൾ സൂചിപ്പിക്കുന്നത്

 

∙ ചുവപ്പ്: ധൈര്യം.

 

∙ പച്ച: പ്രതീക്ഷ.

 

∙ വെള്ള: സത്യസന്ധത.

 

∙ കറുപ്പ്: മനക്കരുത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com