അബുദാബി∙ യുഎഇയിൽ വസിക്കുന്ന ബ്രിട്ടിഷ് ദമ്പതികളുടെ വിവാഹമോചനക്കേസ് പരിഗണിക്കാൻ അബുദാബി കോടതിക്ക് യോഗ്യതയുണ്ടെന്ന് യുകെ കോടതി വിധിച്ചു.
അബുദാബി കുടുംബ കോടതി വിധി ചോദ്യം ചെയ്ത് ബ്രിട്ടിഷ് ഹൈക്കോടതിയിൽ വനിത ഫയൽ ചെയ്ത കേസിലാണ് സുപ്രധാന വിധി.
യുഎഇയിൽ വസിക്കുന്ന മുസ്ലിംകൾ അല്ലാത്ത വിദേശികൾക്ക് രാജ്യാന്തര നിയമ പ്രകാരം നീതി ഉറപ്പാക്കുന്നതിനും അവകാശങ്ങൾ സംരക്ഷിക്കുന്നതിനും വേണ്ടിയാണ് അബുദാബി സിവിൽ കുടുംബ കോടതി സ്ഥാപിച്ചതെന്നു ജസ്റ്റിസ് എഡ്വേർഡ് ഹെസ് പറഞ്ഞു.
English Summary : UK court says Abu Dhabi court competent to hear British expat divorce case.