ADVERTISEMENT

ദോഹ. സര്‍ക്കാര്‍ ഹെല്‍ത്ത് സെന്ററുകളിലെ ഡ്രൈവ്-ത്രൂ കോവിഡ് പരിശോധനാ സേവനം നിര്‍ത്തലാക്കി. പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്‍ (പിഎച്ച്‌സിസി) ആണ് ഇക്കാര്യം അറിയിച്ചത്. പിഎച്ച്‌സിസിയുടെ ലിബൈബ്, അല്‍ ഗരാഫ, അല്‍ റയാന്‍, അല്‍ വജ്ബ, അല്‍ വക്ര എന്നീ ഹെല്‍ത്ത് സെന്ററുകളിലാണ് ഡ്രൈവ്-ത്രൂ കോവിഡ് പരിശോധനാ സേവനം ഉണ്ടായിരുന്നത്. 

 കോവിഡ് കേസുകള്‍ ഗണ്യമായി കുറഞ്ഞ സാഹചര്യത്തിലാണ് ഡ്രൈവ്-ത്രൂ സേവനം നിര്‍ത്തലാക്കിയത്. ഹെല്‍ത്ത് സെന്ററുകള്‍ക്കുള്ളില്‍ കോവിഡ് വാക്‌സിനേഷന്‍, കോവിഡ് പരിശോധനാ സേവനങ്ങള്‍ സാധാരണ പോലെ തുടരും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com