ADVERTISEMENT

അബുദാബി∙ വിദേശികളായ മുസ്‌ലിം ഇതര മതസ്ഥർക്കു 5 ഭാഷകളിൽ സിവിൽ വിവാഹ സേവനങ്ങൾ ആരംഭിച്ചതായി അബുദാബി ജുഡീഷ്യൽ ഡിപാർട്ട്മെന്റ് (എഡിജെഡി) അറിയിച്ചു. അറബിക്, ഇംഗ്ലിഷ്, റഷ്യൻ, ചൈനീസ്, സ്പാനിഷ് ഭാഷകളിലാണ് സേവനം. ഭാവിയിൽ കൂടുതൽ ഭാഷകൾ ഉൾപ്പെടുത്തുമെന്നും എഡിജെഡി അറിയിച്ചു.

 

കുടുംബനിയമ പ്രകാരം 18 വയസ്സു പൂർത്തിയായ അമുസ്‌ലിംകൾക്ക് രക്ഷിതാവിന്റെ സമ്മതം ഇല്ലാതെ തന്നെ സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കാം. നോൺ മുസ്‌ലിം കോർട്ട് അപേക്ഷ പരിഗണിക്കും. രാജ്യത്തെ താമസക്കാർക്കും വിനോദസഞ്ചാരികൾക്കും സന്ദർശകർക്കും പുതിയ നിയമപ്രകാരം വിവാഹിതരാകാം.

 

English Summary: Abu Dhabi announces launch of civil marriage services in multiple languages.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com